കേന്ദ്ര ബജറ്റ്;ആദായ നികുതിയില്‍ വന്‍ഇളവ്

ദില്ലി: തെരഞ്ഞെടുപ്പിന് മൂന്ന് മാത്രം മാസം മാത്രം ശേഷിക്കെ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍. വ്യക്തികള്‍ക്ക് ആദായനികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പീയൂഷ് ഗോയല്‍.

ഇത് പ്രാബല്യത്തില്‍ വരുന്നതോടെ വര്‍ഷത്തില്‍ ആകെ വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉളളവര്‍ മാത്രം ആദായനികുതി നല്‍കിയാല്‍ മതിയാകും. ഇതോടെ മൂന്ന് കോടിയോളം മധ്യവര്‍ഗ്ഗക്കാര്‍ നികുതി ഭാരത്തില്‍ നിന്ന് ഒഴിവാകും.

നേരത്തെ രണ്ടര ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ വരുമാനത്തിന്റെ അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ ഇരുപതു ശതമാനവും പത്തു ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ മുപ്പത് ശതമാനവും ആദായ നികുതി നല്‍കണമായിരുന്നു.

Related Articles