Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബര്‍ കിഫ്ബി വഴി നടപ്പിലാക്കും; തിരൂരങ്ങാടി മണ്ഡലത്തില്‍ നിരവധി വികസനപദ്ധതികള്‍

HIGHLIGHTS : പരപ്പനങ്ങാടി ഹാര്‍ബര്‍ കിഫ്ബി വഴി നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2019വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളിലാണ് പ്രഖ്യാപിച്ചത്. തിരൂരങ്ങാടി മണ...

പരപ്പനങ്ങാടി ഹാര്‍ബര്‍ കിഫ്ബി വഴി നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2019വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളിലാണ് പ്രഖ്യാപിച്ചത്. തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് സ്്പിന്നിങ് മില്ലിന് 3 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

തിരൂരങ്ങാടി മണ്ഡലത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍

sameeksha-malabarinews

തിരൂരങ്ങാടി മൂഴിക്കല്‍ തടയണ നിര്‍മ്മാണവും, കടലുണ്ടിപുഴയുടെ
തിരൂരങ്ങാടി മണ്ഡലഭാഗത്തെ കരസംരക്ഷണവും
ചെമ്മാട് കോഴിക്കോട് റോഡ് ഡ്രൈനേജ് നിര്‍മ്മിച് നവീകരിക്കല്‍( 50 ലക്ഷം) കൊഴിചെന സ്‌പോര്‍ട്‌സ് ഹബ്ബ് നിര്‍മ്മാണം
വെന്നിയൂര്‍ ജംക്ഷന്‍ വീതി കൂട്ടി നവീകരിക്കല്‍
തിരൂരങ്ങാടി ചോര്‍പ്പട്ടി പമ്പ് ഹൌസ് മുതല്‍ ചെരുപാറ വരെ എക്‌സ്പ്രസ്സ് കനാല്‍ നിര്‍മ്മാണം. പരപ്പനങ്ങാടി ന്യുകട്ടില്‍ പുതിയ പാലം നിര്‍മ്മാണം40 ലക്ഷം രൂപ. പരപ്പനങ്ങാടി എല്‍.ബി.എസ് ഐ.ഐ.എസ്.ടി സ്ഥലം ഏറ്റെടുത്തു നിര്‍മ്മാണം.
പാലച്ചിറമാട് മുതല്‍ പുത്തൂര്‍ വരെ ക്ലാരി തോട് ആഴം കൂട്ടി നവീകരിക്കല്‍
എടത്തുരിത്തിക്കടവ് പാലം നിര്‍മ്മാണം40 ലക്ഷം രൂപ
പരപ്പനങ്ങാടി കെട്ടുങ്ങല്‍ മുതല്‍ ചെട്ടിപ്പടി ഫിഷറീസ് കോളനി വരെ
കടല്‍ ഭിത്തി നിര്‍മ്മാണം
ഉള്ളണം കുടിവെള്ള പദ്ധതി
തിരൂരങ്ങാടി മണ്ഡലത്തിലെ മോര്യാ കാപ്പ് നവീകരണം1 കോടി രൂപ

കീരനല്ലൂര്‍ ടൂറിസം പദ്ധതി രണ്ടാം ഘട്ട നിര്‍മ്മാണം 20 ലക്ഷം രൂപ
നന്നംബ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി
തിരൂരങ്ങാടി അസാപ് സ്‌കില്‍ പാര്‍ക്ക് നിര്‍മ്മാണം
ചെമ്മാട് മിനി ബൈപ്പാസ് നിര്‍മ്മാണം
തിരൂരങ്ങാടി ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയമാക്കല്‍
തിരൂരങ്ങാടി സയന്‍സ് പാര്‍ക്ക് നിര്‍മ്മാണം
തെന്നല കടുക്കുഴി തരിപ്പാല ജലസംഭരണ പദ്ധതി
എടരിക്കോട് പഞ്ചായത്തിലെ പെരുമ്പുഴ മുതല്‍ എടരിക്കോട് വരെ കനാല്‍ എന്നിവയല്ലാമാണ് തിരൂരങ്ങാടി മണ്ഡലത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!