തിരൂരങ്ങാടിയില്‍ യുവാവ് കിണറില്‍ വീണു

തിരൂരങ്ങാടി: കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് കിണറില്‍ വീണ് പരിക്കേറ്റു. ചെമ്മാട് സ്വദേശി നിസാര്‍(34) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ചന്തപ്പടിയിലുള്ള പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടയാണ് നിസാര്‍ കിണറിനുള്ളിലേക്ക് വീണത്. തുടര്‍ന്ന് ഏറെ നേരെ യുവാവ് കിണറിനുള്ളില്‍ കിടക്കേണ്ടിവന്നു.

സമീപവാസി എത്തി നോക്കിയപ്പോഴാണ് നിസാര്‍ കിണറില്‍ വീണ വിവരം നാട്ടുകാര്‍ അറിഞ്ഞത്. ഉടനെ പോലീസിലും ഫയര്‍ഫോസിലും വിവരമറിയിക്കുകയായിരുന്നു.

തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് യുവാവിനെ പുറത്തെടുത്തത്. പരിക്കേറ്റ നിസാറിനെ ഉടന്‍തന്നെ തിരൂരങ്ങാടി താലൂക്ക ആശുപത്രിയിലേക്ക് കൊണ്ടുപോവകയായിരുന്നു.പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top