ബംഗളൂരുവില്‍ വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു

ബംഗളൂര്‍:  ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലനവിമാനമായ മിറാഷ് 2000 തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തിലാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ പത്തരമണിയോടെ റണ്‍വേയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ മിറാഷ് വിമാനം നിയന്ത്രണം വിട്ട് നിലത്തിടിക്കുകായായിരുന്നു. തുടര്‍ന്ന് വലിയ പൊട്ടിത്തെറിയും തീപിടുത്തവുമുണ്ടായതായി പറയപ്പെടുന്നു.
സ്‌ക്വാഡ്രന്‍ ലീഡര്‍മാരായ സമീര്‍ അബ്രോള്‍, സിദ്ധാര്‍ത്ഥ നേഗി എന്നിവരാണ് മരിച്ചത് . ഒരാള്‍ സംഭവസ്ഥലത്തുവെച്ചും മറ്റേയാള്‍ കമാന്റ് ഹോസ്പിറ്റലില്‍ വെച്ചും ആണ് മരണപ്പെട്ടത്.

അപകടകാരണത്തെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles