ബജറ്റില്‍ പശുവിന് 750 കോടി

ദില്ലി : ഇന്നവതരിപ്പിച്ച കേന്ദ്രബജറ്റില്‍ പശുവിന് വിട്ട് കളിയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഗോപരിപാലനത്തിനുള്ള വിഹിതം 750 കോടിയായി ഉയര്‍ത്തി.
പശുവിന് വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായിരുന്നു.

രോഗം ബാധിക്കുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പശുക്കള്‍ക്ക് ഇനി സംരക്ഷണകേന്ദ്രങ്ങള്‍ വരും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാവും പദ്ധതി നടപ്പിലാക്കുക എന്നാണ് റിപ്പോര്‍ട്ട്.

photo courtesy:  The tribune

Related Articles