കുവൈത്തില്‍ സ്വദേശികളുടെ ക്വാട്ടയില്‍ വിദേശികളെ നിയമിച്ചാല്‍ കനത്തപിഴ

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികള്‍ക്കായി മാറ്റിവെച്ചിട്ടുള്ള ഇടങ്ങളില്‍ വിദേശികളെ നിയമിച്ചാല്‍ കനത്തപിഴ. ഇത്തരത്തില്‍ നിയമനം നടത്തിയാല്‍ 300 ദിനാര്‍ വരെ പിഴ നല്‍കേണ്ടിവരും. നിലവില്‍ ഇത്തരത്തില്‍ നിയമിച്ചാല്‍ 100 ദിനാറാണ് പിഴ.

നിലവില്‍ സ്വദേശികള്‍ക്ക് പലയിടങ്ങളിലും ക്വാട്ടകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളിലെല്ലാം ശരിയായ രീതിയില്‍ നിയമനം നടത്താതായതോടെയാണ് അധികൃതര്‍ പഴി അധികമാക്കാന്‍ തീരുമാനമെടുത്തത്. അതെസമയം അവിദഗ്ദ്ധരായിട്ടുള്ള വിദേശികള്‍ക്ക് അവസരം നല്‍കുന്നത് നിര്‍ത്തലാക്കണെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പുറത്താക്കപ്പെടുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന്റെ വിവരക്കണക്ക് കാലാകാലങ്ങളില്‍ തയ്യാറാക്കി മന്ത്രാലയത്തിലെ സമതിക്ക് കൈമാറണമെന്നും നിയമനിര്‍മ്മാണ സമിതി അധ്യക്ഷന്‍ ഷുഐബ് അല്‍ മുവൈസിരി ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top