പ്രണയം നടിച്ച് 9ാംക്ലാസ്സുകാരിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും അറസ്‌ററില്‍

പിടിയിലായത് പരപ്പനങ്ങാടി സ്വദേശികള്‍
പരപ്പനങ്ങാടി : കാമുകനും സുഹൃത്തുക്കളും അറസ്‌ററില്‍ പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി പവ്വൗറകത്ത് മന്‍സൂര്‍(22), മൂസാമിന്റെ പുരയ്ക്കല്‍ മുഹമ്മദ് നാസിം(21), കൊല്ലന്‍കണ്ടി ബദര്‍മുനീര്‍(21) എന്നിവരെയാണ് പരപ്പനങ്ങാടി എസ്‌ഐ രഞ്ജിത്ത് കെആറും സംഘവും അറസ്റ്റ് ചെയ്തത്.
സ്‌കൂള്‍ കലോത്സവം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ മോര്‍ഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി യുവാക്കള്‍ കാറില്‍ കയറ്റി പരപ്പനങ്ങാടി, കോട്ടക്കടവ് ഭാഗങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

സംഭവത്തിന് ശേഷം വിഷാദവതിയായ പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കുയായിരുന്നു. തുടര്‍ന്നാണ് പീഢനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന ്‌ചൈല്‍ലൈനിനെ വിവരമറിയിക്കുകയും ഇവര്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.

പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

 

Related Articles