Section

malabari-logo-mobile

മഹാദേവ് ആപ്പ് ഉള്‍പ്പെടെ 22 വാതുവെപ്പ് ആപ്പുകള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്

HIGHLIGHTS : Center bans 22 betting apps including Mahadev app

ഡല്‍ഹി: ഓണ്‍ലൈന്‍ വാതുവയ്പ്പ് ആപ്പ് മഹാദേവ് അടക്കം 22 ആപ്പുകള്‍ക്ക് ഇന്ത്യയില്‍ കേന്ദ്ര ഐടി മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു. ഛത്തീസ്ഘഢിലടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടല്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 508 കോടി രൂപ മഹാദേവ് ആപ്പ് പ്രമോട്ടര്‍മാര്‍ ഛത്തീസ് ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. കണക്കില്‍ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിംദാസ് എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് . ബഗേലിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ദുബൈയിലേയ്ക്ക് പോയതെന്ന് ആപ്പ് ഉടമ ശുഭം സോണി വീഡിയോ സന്ദേശത്തില്‍ വെളിപ്പെടുത്തി.

നിരോധനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഞായറാഴ്ച പുറത്തുവന്നു. ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യപ്രകാരമാണ് ഈ ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ”അനധികൃത വാതുവയ്പ് ആപ് സിന്‍ഡിക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെയും ഛത്തീസ്ഗഡിലെ മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകളുടെയും പശ്ചാത്തലത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി” എന്ന് ഐടി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

sameeksha-malabarinews

ഓണ്‍ലൈന്‍ ബെറ്റിങ്ങിന് ഇന്ത്യയില്‍ നിരോധനമുള്ളതിനാല്‍ ദുബായ് വഴിയാണ് മഹാദേവ് ആപ്പിന്റെ ഓപ്പറേഷന്‍. സൗരഭ് ചന്ദ്രാകര്‍, രവി ഉപ്പല്‍ എന്നവരാണ് 2016 -ല്‍ ദുബായില്‍ മഹാദേവ് ആപ്പ് എന്ന പേരില്‍ ഓണ്‍ലൈന്‍ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്. 2020 ല്‍ കൊവിഡ് കാലത്ത് ജനം ഓണ്‍ലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്‌ബോള്‍, ടെന്നീസ്, തിരഞ്ഞെടുപ്പ് ബെറ്റിങ് അങ്ങനെ എന്തിന്റെ പേരിലും ആവാം. 2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവില്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. 2019 ല്‍ മഹാദേവ് ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങുന്നു. അതോടെ റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!