Section

malabari-logo-mobile

വായു മലിനീകരണം ; ഡല്‍ഹിയില്‍ പ്രൈമറി ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച വരെ അവധി നീട്ടി

HIGHLIGHTS : Air pollution; In Delhi, the holiday for primary classes extended

ഡല്‍ഹിയില്‍ പ്രൈമറി ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച വരെ അവധി നീട്ടിയതായി വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറുമുതല്‍ 12 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. വായുനിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും അഞ്ഞൂറിനടുത്ത്. 300ന് മുകളില്‍ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ദില്ലിയില്‍ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. മലിനീകരണം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

അതിനിടെ, പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് തടയാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കര്‍ഷകര്‍ തടഞ്ഞുവച്ചു. ബലം പ്രയോഗിച്ച് ഉദ്യോഗസ്ഥനെക്കൊണ്ടുതന്നെ അവശിഷ്ടം കത്തിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തന്നെ സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. ഭാരത് കിസാന്‍ യൂണിയനെന്ന കര്‍ഷക സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നാണ് നിഗമനം.

sameeksha-malabarinews

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വ്യക്തമാക്കിയ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്, പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!