Section

malabari-logo-mobile

ഇടുക്കി ശാന്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍; രണ്ടു വീടുകള്‍ക്ക് കേടുപാട്‌

HIGHLIGHTS : Landslide in Shantanpara, Idukki

ഇടുക്കി: ശാന്തന്‍പാറക്കു സമീപം പോത്തൊട്ടിയില്‍ ഉരുള്‍പൊട്ടി. രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ലെന്നും വീട്ടിലുള്ളവരെ മാറ്റി പാര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു. സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 7 മുതല്‍ മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു.

പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെളളം കഴിഞ്ഞൊഴുകി. തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തന്‍പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി. ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

sameeksha-malabarinews

ഉടുമ്പന്‍ചോല ശാന്തന്‍പാറ റോഡില്‍ മരം വീണ് ഗതാഗതം തടസ്സം നേരിട്ടത് ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയും മണ്ണ് നീക്കം ചെയ്തും പുനസ്ഥാപിച്ചു.

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!