Section

malabari-logo-mobile

ബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ കേസ്; ഡോണള്‍ഡ് ട്രംപ് അറസ്റ്റില്‍

HIGHLIGHTS : Case where porn star was paid not to disclose relationship; Donald Trump was arrested

ന്യൂയോര്‍ക്ക്: ക്രിമിനല്‍ കേസില്‍ പ്രതിയായ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോടതിയില്‍ കീഴടങ്ങി. ഇന്ത്യന്‍ സമയം രാത്രി 11 മണിയോടെയാണ് ഡോണള്‍ഡ് ട്രംപ് മാന്‍ഹാട്ടന്‍ കോടതിയില്‍ കീഴടങ്ങിയത്. വിലങ്ങ് വെക്കാതെയാണ് ഡോണള്‍ഡ് ട്രംപ് കോടതിയില്‍ ഹാജരായത്. നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. കുറ്റപത്രം വായിച്ചുകേട്ട ശേഷം അറസ്റ്റ് രേഖപ്പെടുത്തും ശേഷം ട്രംപ് മടങ്ങും എന്നാണ് റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപ് ഇന്ന് തന്നെ ഫ്‌ലോറിഡയിലേക്ക് മടങ്ങുമെന്നാണ് സൂചന. ട്രംപ് കീഴടങ്ങുന്നത് പരിഗണിച്ച് കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കിതീര്‍ക്കാന്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് 13,000 ഡോളര്‍ നല്‍കിയെന്നാണ് ട്രംപിനെതിരായ കേസ്. ന്യൂ യോര്‍ക്ക് ഗ്രാന്‍ഡ് ജ്യൂറിയാണ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്.

sameeksha-malabarinews

മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ ണിയുടെ നേതൃത്വത്തില്‍ നട ത്തിയ അന്വേഷണത്തിന് ഒടുവി ലാണ് ട്രംപിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സ്റ്റോമി ഡാനി യല്‍സുമായുള്ള ലൈംഗികബ നിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ സ്റ്റോമിക്ക് 1.30,000 ഡോളര്‍ നല്‍കി എന്നാണ് കേസ്. തെരഞ്ഞെടുപ്പില്‍ വിജയി ച്ചശേഷം ട്രംപ് കോഹന് ഈ തുക വക്കീല്‍ ഫീസ് ഇനത്തില്‍പ്പെടുത്തി നല്‍കി. ബിസിനസ് രേഖകളില്‍ ട്രംപ് കൃത്രിമം കാട്ടിയത് കുറ്റകരമെന്നാണ് കണ്ടെത്തല്‍.

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ങ്ങുന്നതിനിടെയാണ് ട്രംപിന്റെ അറസ്റ്റ്, അറസ്റ്റ് ചെയ്യപ്പെട്ടാലും മത്സരിച്ചാലും ശിക്ഷിക്കപ്പെട്ടാലും മത്സരിക്കുന്നതിന് തടസ്സമില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!