ഫിന്‍ലന്‍ഡ് നാറ്റോ അംഗമായി

ബ്രസല്‍സ്: റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ ഡ്, അമേരിക്കയുടെ നേതൃത്വത്തി ലുള്ള പാശ്ചാത്യ സൈനിക സഖ്യ മായ നാറ്റോയില്‍ ഔദ്യോഗികമായി അംഗായി. ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്ത് ഫിന്‍ലന്‍ഡ് പതാക ഉയര്‍ന്നു. ഫിന്‍ലന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റ് ണി ബ്ലിങ്കന്‍ തുടങ്ങിയവര്‍ ചട ങ്ങില്‍ പങ്കെടുത്തു. ഫിന്‍ലന്‍ഡ് കൂടുതല്‍ സുരക്ഷിതവും നാറ്റോ കൂടുതല്‍ ശക്തവുമാകുമെന്ന് നാ റ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബെര്‍ഗ് പറഞ്ഞു.

5 ലക്ഷം ജനസംഖ്യയുള്ള ഫിന്‍ലന്‍ഡ് നാറ്റോയിലെ 31-ാ മത് അംഗമാണ്. നാറ്റോ അംഗമായ പോളണ്ടും റഷ്യയുമാ യി അതിര്‍ത്തി പങ്കിടുന്നുണ്ട്. കഴിഞ്ഞ മേയിലാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. നാറ്റോ അംഗമായ തുര്‍ക്കിയുടെ എതിര്‍പ്പാണ് അംഗത്വം വൈകിച്ചത്. കഴിഞ്ഞ ദിവസം തുര്‍ക്കി പാര്‍ലമെന്റ് ഫി ന്‍ലന്‍ഡിന്റെ അംഗത്വത്തെ പിന്തു ണച്ചതോടെ നടപടികള്‍ ക്ക് വേഗമേറി. എന്നാല്‍, സ്വീഡന് ഇനിയും പിന്തുണ നല്‍കിയിട്ടില്ല. നാറ്റോ ചേരിയിലേക്ക് നീങ്ങാനു ഉള്ള ഉക്രയ്ന്‍ നീക്കമാണ് റഷ്യയു ടെ സൈനിക ഇടപെടലിന് വഴിവെച്ചത്.

അയല്‍ രാജ്യത്തെ ആക്രമിച്ച തോടെ റഷ്യ നാറ്റോ വിപുലീകരണത്തിന് ഊര്‍ജ്ജം പകര്‍ന്നെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി സീന്‍ പ്രതികരിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നി രീക്ഷിക്കുകയാണെന്നും റഷ്യയുടെ സുരക്ഷിതത്വത്തിനും ദേശീയ താല്‍പ്പര്യത്തിനും നാറ്റോ വിപുലീ കരണം ഭീഷണിയാണെന്ന് ക്രെലിന്‍ വക്താവ് ദിമിത്രി പെസ്‌കോവി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top