അരുണാചല്‍ പ്രദേശ്: ചൈനയുടെ പേരിടല്‍ എതിര്‍ത്ത് ഇന്ത്യ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തി മേഖലയിലെ 11 സ്ഥലത്തെ പുനര്‍നാമകരണം ചെയ്യാനുള്ള ചൈനീസ് നീക്കത്തെ എതിര്‍ത്ത് ഇന്ത്യ. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും തുടര്‍ന്നും അങ്ങനെതന്നെ ആയിരിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ചൈന അരുണാചല്‍ പ്രദേശിലെ 11 സ്ഥലത്തിന് പുതിയ പേരുകള്‍ നല്‍കിയത്. ഈ പേരുകളെല്ലാം ചൈനയുടെ കണ്ടുപിടിത്തമാണെന്നും യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗി പറഞ്ഞു. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതു മൂന്നാം തവണയാണ് ചൈന അരുണാചലിലെ സ്ഥലങ്ങളുടെ ചൈനീസ്, ടിബറ്റന്‍ പേരുകളുമായി വരുന്നത്. 2017 ലും 2021ലും സമാനശ്രമം നടന്നു. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുമ്പോഴായിരുന്നു ഇത്. അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമായ സാങ്‌നാന്‍ ആണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യയും ചൈനയും തമ്മിലുള്ള 3800 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ പലയിടത്തും സമീപകാലത്ത് സംഘര്‍ഷം വര്‍ധിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top