താനൂര്‍: താനാളൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചതായി പരാതി തിങ്കളാഴ്ച വൈകിട്ട് പൂജാരി ക്ഷേത്രം തുറന്നപ്പോഴാണ് സംഭവം അറിയുന്നത്.
നാല് ഭണ്ഡാരത്തിന്റെ പൂട്ടുപൊളി ച്ചനിലയിലായിരുന്നു. മൂന്നെണ്ണത്തില്‍നിന്ന് ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഏരിയാ ചെയര്‍മാന്‍ ഒ കെ ബേബിക് സ്ഥലം സന്ദര്‍ശിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




