മൂന്നക്ക ലോട്ടറി: പ്രധാനി പിടിയില്‍

വളാഞ്ചേരി : പുത്തനത്താണി കേന്ദ്രീകരിച്ച് മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. എ ആര്‍ നഗര്‍ പുകയൂര്‍ സ്വദേശി പാറമ്മല്‍ ഷാജിയെ (38)യാണ് കല്‍പ്പകഞ്ചേരി എസ്‌ഐ കെ നൗഫല്‍ അറസ്റ്റ് ചെയ്തത്.

മറ്റൊരു പ്രതി തിരൂര്‍ വെട്ടാത്ത് ഹരീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ്. ഷാജി വലയിലായത്. പ്രത്യേക മൊബൈല്‍ ആപ് ഉപയോഗിച്ചായിരുന്നു ചൂതാട്ടം.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി സുജിത്ത്, സിപിഒമാരായ കെ വി നിഷ്, ജിജോ ജോസഫ്, വിനീഷ് എന്നിവര്‍ അന്വേഷക സംഘത്തിലുണ്ടായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top