സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന എൻ.ഡി.പി.എസ് കേസുകളുടെ (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോടോപ്പിക് സബ്സ്റ്റൻസസ്) വിചാരണക്ക് മാത്രമായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു. അഭിഭാഷക വൃത്തിയിൽ ഏഴ് വർഷം പൂർത്തിയാക്കിയവരും മലപ്പുറം നിവാസികളുമായ നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജനന തീയതി തെളിയിക്കുന്നതിനായി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അഭിഭാഷക വൃത്തിയിൽ ഏഴ് വർഷം പൂർത്തിയാക്കി എന്നത് തെളിയിക്കുന്നതിന് ബന്ധപ്പെട്ട് ബാർ അസോസിയേഷൻ പ്രസിഡന്റ്/ സെക്രട്ടറിയുടെ അസ്സൽ സാക്ഷ്യപത്രം എന്നിവ സഹിതം ഏപ്രിൽ 20ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ കലക്ടർക്ക് സമർപ്പിക്കേണ്ടതാണ്.മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



