Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; യോഗാദിനാചരണം

HIGHLIGHTS : Calicut University News; Yoga Day

യോഗാദിനാചരണം

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ യോഗ പരിശീലനം നടക്കും. രാവിലെ ഏഴ് മണി മുതലാണ് പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവര്‍ ഉള്‍പ്പെടെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും പങ്കെടുക്കും.

sameeksha-malabarinews

സര്‍വകലാശാലയില്‍ പ്രൊഫ. ടി. പ്രദീപിന്റെ പ്രഭാഷണം

പദ്മശ്രീ-അന്താരാഷട്ര ജലപുരസ്‌കാര ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ. ടി. പ്രദീപ് ഫ്രോണ്ടിയര്‍ പ്രഭാഷണത്തിനായി തിങ്കളാഴ്ച കാലിക്കറ്റ് സര്‍വകലാശാലയില്‍. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹമെത്തുന്നത്. വൈകീട്ട് മൂന്ന് മണിക്ക് സയന്‍സ് ബ്ലോക്കിലെ ആര്യഭട്ട ഹാളിലാണ് പരിപാടി.

അഖിലേന്ത്യാ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പ് കാലിക്കറ്റില്‍

അഖിലേന്ത്യോ അന്തര്‍സര്‍വകലാശാലാ പുരുഷ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളും. ജൂലായ് എട്ട്, ഒമ്പത്, പത്ത് തീയതികളിലാണ് മത്സരം. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ക്കുളം സജ്ജമാക്കിയ ശേഷം ആദ്യമായി നടക്കുന്ന മത്സരമാണിത്. കാലിക്കറ്റ് ടീമും കളിക്കാനിറങ്ങുന്നുണ്ട്.

പരീക്ഷാ കേന്ദ്രം

ജൂണ്‍ 23-ന് തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021, ഏപ്രില്‍ 2021, നവംബര്‍ 2020, ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രം തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജുമായിരിക്കും.

ജൂണ്‍ 24-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രം തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പെരിന്തല്‍മണ്ണ, പട്ടിക്കാട് എം.ഇ.എ. എഞ്ചിനീയറിംഗ് കോളേജും കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതേ കോളേജുമായിരിക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 27-ന് തുടങ്ങും.

പുനഃപരീക്ഷ

രണ്ടാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. – യു.ജി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനഃപരീക്ഷ 27, 28 തീയതികളില്‍ നടക്കും. പുനഃപരീക്ഷക്ക് യോഗ്യരായവരുടെ പേരുവിവരങ്ങളും വിശദമായ ടൈംടേബിളും പരീക്ഷാ കേന്ദ്രങ്ങളും വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 4 വരെ അപേക്ഷിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!