Section

malabari-logo-mobile

പ്രളയ ദുരന്തത്തില്‍ വീട് തകര്‍ന്ന സംഭവം; 6,43,930 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

HIGHLIGHTS : House collapse in flood disaster; Order to pay Rs 6,43,930 as compensation

20 ലക്ഷം രൂപയ്ക്ക് ഇന്‍ഷൂര്‍ ചെയ്ത വീട് പ്രകൃതിദുരന്തത്തില്‍ തകര്‍ന്നിട്ടും ഇന്‍ഷൂറന്‍സ് കമ്പനി മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയില്‍ സാമ്പത്തിക സഹായം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. 2018 ആഗസ്റ്റിലുണ്ടായ പ്രകൃതിദുരന്തത്തില്‍ വീട് തകര്‍ന്ന കാളികാവ് സ്വദേശി ലൂസി ജോണ്‍ നല്‍കിയ പരാതിയിലാണ് വിധി.

വീട് പുനര്‍നിര്‍മിക്കാന്‍ 4,43,930 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 20,000 രൂപയും ചേര്‍ന്ന് ഓറിയന്റല്‍ ഇന്‍ഷ്യൂറന്‍സ് കമ്പനി 6,43,930 രൂപ നല്‍കണമെന്നാണ് ഉത്തരവ്.2018 ആഗസ്റ്റ് എട്ടിനുണ്ടായ മഴയിലും മല ഇടിച്ചിലുമായി ലൂസി ജോണിന്റെ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ബന്ധപ്പെട്ട രേഖകളുമായി കമ്പനിയെ സമീപിച്ചെങ്കിലും വീടിന്റെ സാരമായ തകരാറുകള്‍ പരിഗണിക്കാതെ 20,000 രൂപ മാത്രമാണ് ഇന്‍ഷ്യൂറന്‍സ് കമ്പനി അനുവദിച്ചത്. തുടര്‍ന്നാണ് ഇവര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

sameeksha-malabarinews

രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ പരാതിക്കാരിക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാണ് വിധി പ്രസ്താവിച്ചത്. വിധിപ്രകാരമുള്ള സംഖ്യ ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ വിധി തിയതി മുതല്‍ നഷ്ടപരിഹാരം നല്‍്കുന്നത് വരെയും ഒന്‍പത് ശതമാനം പലിശയും നല്‍കേണ്ടിവരുമെന്ന് കെ.മോഹന്‍ ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധിയില്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!