Section

malabari-logo-mobile

പരപ്പനങ്ങാടി നാട്യാഞ്ജലി നൃത്തവിദ്യാലയം സംഘടിപ്പിയ്ക്കുന്ന ഭരതനാട്യം വര്‍ക്ക്ഷോപ്പിന് തുടക്കമായി

HIGHLIGHTS : Bharatanatyam Workshop organized by Parappanangadi Natyanjali Dance School

പരപ്പനങ്ങാടി നാട്യാഞ്ജലി നൃത്തവിദ്യാലയം സംഘടിപ്പിയ്ക്കുന്ന 2 ദിവസത്തെ നാട്യാനന്ദം ഭരതനാട്യം വര്‍ക്ക്‌ഷോപ്പ് നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. നൃത്താദ്ധ്യാപികയും നാട്യാഞ്ജലി നടന വിദ്യാലയത്തിലെ അദ്ധ്യാപികയുമായ വിജില ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ചെന്നൈ കലാക്ഷേത്ര സുദര്‍ശനന്‍ മുഖ്യാതിഥിയായിരുന്നു.

എന്‍.എം.ബി.എ. കോ-ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ ജമാല്‍, ഷാനി, സജേഷ് കാരാട്, സിന്ധു എന്നിവര്‍ സംസാരിച്ചു. രണ്ടുദിവസം നീണ്ടുനില്ക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ കുട്ടികളും മുതിര്‍ന്നവരുമായി എഴുപതുപേര്‍ പങ്കെടുക്കുന്നുണ്ട്. നൃത്താദ്ധ്യാപകനായ ചെന്നൈ കലാക്ഷേത്ര സുദര്‍ശനന്‍ ആണ് ജൂണ്‍ 18,19 തീയതികളിലായി പരപ്പനങ്ങാടി നഹാസ് സണ്‍സ് കോംപ്ലക്‌സില്‍ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ ക്ലാസ്സ് നയിക്കുന്നത്.

sameeksha-malabarinews

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന നശാ മുക്ത് ഭാരത് അഭിയാന്റെ സഹകരണത്തോടെ മലപ്പുറം ജില്ലയിലെ മുഴുവന്‍ നഗരസഭകളിലും ഗ്രാമപ്പഞ്ചായത്തുകളിലും നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നാട്യാനന്ദം വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിനുള്ള പദ്ധതി തയ്യാറായി വരുന്നതായും സംഘാടകര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!