Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം ചെയ്തു

HIGHLIGHTS : Calicut University News; The Department of Arabic Studies released the Golden Jubilee Logo

അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പാലക്കാട് കുമ്പിടി സ്വദേശിയായ തുറക്കല്‍ ശിഹാബുദ്ധീന്‍ രൂപകല്പന ചെയ്ത ലോഗോയാണ് മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ലോഗോ ഏറ്റുവാങ്ങി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഡോ. റിച്ചാര്‍ഡ് സ്‌കറിയ അറബിക് പഠനവകുപ്പ് മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ടി.എ. അബ്ദുള്‍ മജീദ്, ഡോ. ഇ. അബ്ദുള്‍ മജീദ്, ഡോ. അലി നൗഫല്‍, ഡോ. പി.ടി. സൈനുദ്ധീന്‍, ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍, ഡോ. അപര്‍ണ, അജിഷ് ഐക്കരപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

എന്‍.എസ്.എസ്. സ്ഥാപകദിനാഘോഷം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സ്ഥാപകദിനാഘോഷം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. ആതിര മുഖ്യപ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സെനറ്റ് അംഗം ഡോ. കെ.എം. മുഹമ്മദ് ഹനീഫ, ചരിത്ര പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. റീഷ കാരാളി, എന്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ഡോ. എന്‍.എസ്. പ്രിയലേഖ, എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നൗഫല്‍, അഭിയ ക്രിസ്പസ് എന്നിവര്‍ സംസാരിച്ചു.

‘ഡിമന്‍ഷ്യ’ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ 2022-23 വര്‍ഷത്തെ മാഗസിന്‍ ‘ഡിമന്‍ഷ്യ’ എഴുത്തുകാരി കെ ആര്‍ മീര വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജിന് നല്‍കി പ്രകാശനം ചെയ്തു. ഗായകന്‍ അതുല്‍ നറുകര മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് എഡിറ്റര്‍ ഡോ. കെ.പി. സുഹൈല്‍ അധ്യക്ഷത വഹിച്ചു. ഡി. എസ്. യു ചെയര്‍മാന്‍ എം. ബി. സ്‌നേഹില്‍, മാഗസിന്‍ എഡിറ്റര്‍ കെ.എസ്. മുരളിക, സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സെനറ്റ് അംഗം സി.എച്ച്. അമല്‍, മാഗസിന്‍ സബ് എഡിറ്റര്‍ അനുഷ, എ.കെ.ആര്‍.എസ്.എ കണ്‍വീനര്‍ ആര്‍.കെ. വൈശാഖ്, മാഗസിന്‍ സമിതി അംഗംങ്ങളായ മുഹമ്മദ് സാദിഖ്, അഭിജിന്‍, ആകാശ് നന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല 28-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും 30-ലേക്ക് മാറ്റി. ഡിസംബര്‍ 2021 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് പരീക്ഷ ഒക്‌ടോബര്‍ 3-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല.

വിമണ്‍ സ്റ്റഡീസ് അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠന വിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഒക്‌ടോബര്‍ 2-ന് മുമ്പായി wshod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8848620035, 9496902140.

എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് സ്വാശ്രയ കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്‌പോര്‍ട്‌സ്, ഭിന്നശേഷി സംവരണ വിഭാഗങ്ങളിലേക്കുള്‍പ്പെടെയാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ 29-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സപ്തംബര്‍ 30 ആണ്. ഫോണ്‍ 0487 2384656, 9037834596

എം.എ. എക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. എക്കണോമിക്‌സ് കോഴ്‌സിന് എസ്.സി., സ്‌പോര്‍ട്‌സ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്‍പര്യമുള്ളവര്‍ 29-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. എസ്.സി. വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ നിയമപ്രകാരം അര്‍ഹരായ മറ്റ് സംവരണ വിഭാഗങ്ങളിലുള്ളവരെയും പരിഗണിക്കും. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സപ്തംബര്‍ 30 ആണ്. ഫോണ്‍ 0487 2384656, 9037834596 .

ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 0495 2761335, 9645639532, 9895843272.

സാമൂഹിക സേവന സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2021 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 12 ദിവസത്തെ സാമൂഹിക സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിനുള്ള തീയതി ഒക്‌ടോബര്‍ 25 വരെ നീട്ടി. ഫോണ്‍ 0494 2400288, 2407356.

പരീക്ഷ മാറ്റി

28-ന് നടത്താന്‍ നിശ്ചയിച്ച എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് പ്രാക്ടിക്കല്‍ ഏപ്രില്‍ 2022, 2023 പരീക്ഷകള്‍ 27-ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എഡ്. 1, 3 സെമസ്റ്റര്‍ ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!