Section

malabari-logo-mobile

പച്ചമുളക് അച്ചാര്‍

HIGHLIGHTS : Green Chilli Pickle

ആവശ്യമായ ചേരുവകള്‍

പച്ചമുളക് – 10
ജീരകം – 1 ടീസ്പൂണ്‍
കടുക് – 2 ടീസ്പൂണ്‍
മല്ലി – 1 ടീസ്പൂണ്‍
ഉലുവ – 1/4 ടീസ്പൂണ്‍
പെരുംജീരകം – 1 ടീസ്പൂണ്‍
അയമോദകം – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
നാരങ്ങ – 1
ഓയില്‍ – 1/4 കപ്പ്
വിനാഗിരി – 2 ടീസ്പൂണ്‍
കായം – ഒരു നുള്ള്

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

ജീരകം, കടുക്, മല്ലി, ഉലുവ, പെരുംജീരകം, അയമോദകം എന്നിവ ചെറു തീയില്‍ ഒരു മിനിറ്റ് വറുക്കുക. പൂര്‍ണ്ണമായും തണുത്തതിനു ശേഷം, പൊടിച്ചെടുക്കുക. ശേഷം അരിഞ്ഞ മുളകിലേക്ക് ഈ മസാലപ്പൊടി ചേര്‍ക്കുക.
അതിലേക്ക് മഞ്ഞള്‍പൊടി, ഉപ്പ്, നാരങ്ങ എന്നിവ ചേര്‍ക്കുക.നന്നായി മിക്‌സ് ചെയ്ത് ഇളക്കുക. ശേഷം എണ്ണ ചൂടാക്കുക, ഒരു നുള്ള് കായം ചേര്‍ക്കുക. എണ്ണ പൂര്‍ണ്ണമായും തണുത്തതിനു ശേഷം,മുളകിലേക്ക് ഒഴിക്കുക. നന്നായ് മിക്‌സ് ചെയ്യുക. 2 ടീസ്പൂണ്‍ വിനാഗിരി ചേര്‍ക്കുക. നന്നായി ഇളക്കി 2 മണിക്കൂറിന് ശേഷം ഇത് കഴിക്കാം അല്ലെങ്കില്‍ കൂടുതല്‍ രുചിക്കായി 2 ദിവസം വെയിലില്‍ സൂക്ഷിക്കാം.പച്ചമുളക് അച്ചാര്‍ റെഡി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!