Section

malabari-logo-mobile

ഇനിയുമൊരു തലമുറക് ഇവിടെ വാസം സാധ്യമാണ്

HIGHLIGHTS : World Environment Health Day

ഇന്ന് ലോക പരിസ്ഥിതി ആരോഗ്യ ദിനം

ഹംസ കടവത്ത്

sameeksha-malabarinews

പരപ്പനങ്ങാടി: പരിസ്ഥിതി പക്ഷ ഭവനങ്ങളുമായി ലാറി ബേക്കറുടെ നിര്‍മാണ ആശയം പ്രായോഗികമാക്കി പത്മശ്രി ശങ്കറിന്റെ ശിഷ്യന്‍ നിര്‍മാണ രംഗത്ത് മൂന്നര പതിറ്റാണ്ടുകാലമായി മലബാറില്‍ സര്‍ഗാത്മക വസന്തം തീര്‍ക്കുന്നു. പരപ്പനങ്ങാടി സ്വദേശിയും ലെന്‍സ് ഫെഡ് അംഗവുമായ ഹുമയൂണ്‍ കബീറാണ് ഇതിനകം പതിനൊന്നായിരത്തിലധികം ജൈവ വീടുകള്‍ തീര്‍ത്ത് പ്രകൃതിയോട് നീതി കാട്ടിയത്. സ്വന്തം വീടായ ‘ അസര്‍മുല്ല ‘ എന്ന മണ്‍ വീട്ടിലേക് പ്രതിദിനം ഒട്ടനവധി കുടുംബങ്ങളാണ് വീടും ചുറ്റുവട്ടത്തെ ജൈവ കൃഷിയും വീട് പൊതിഞ് നില്‍ക്കുന്ന വനാന്തരീക്ഷവും കാണാനെത്തുന്നത്. കടുത്ത ചൂടിലും ഇവിടെ സന്ദര്‍ശകര്‍ കുളിരാസ്വദിക്കുകയാണ്.

തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഹാബിറ്റാറ്റി ന്റെ നിര്‍മിതിയെ കുറിച്ച് പഠിക്കാന്‍ 1990 ലാണ് പരിസ്ഥിതി പ്രവര്‍ത്തകനായ കബീര്‍ വണ്ടികയറുന്നത്. പരിസ്ഥിതിയുടെ താളബോധവും കെട്ടിട നിര്‍മാണ പൊങ്ങച്ചവും ഗള്‍ഫ് പണത്തിന്റെ പച്ചപ്പില്‍ വ്യത്യസ്ത ധ്രുവങ്ങളിലേക് നീങ്ങുന്ന ഘട്ടത്തിലാണ് മലപ്പുറത്തെ ഒരു പരിസ്ഥിതി സംഘടന കബീറിനെ നിയോഗമേല്‍പ്പിക്കുകയായിരുന്നു.

ജി ശങ്കര്‍ പകര്‍ന്ന് നല്‍കിയ ഹരിത ബോധം ആഡംബര ഭവനങ്ങളില്‍ നിന്ന് പരിസ്ഥിതി പക്ഷ ഭവനങ്ങളിലേക്കുള്ള വഴി തുറന്നു. വിഷ ലിപ്തമായ പെയ്ന്റിങ്ങ് പാടെ ഒഴിവാക്കി ചുമരുകള്‍ മണ്ണില്‍ പൊതിഞ്ഞുരസി മയപെടുത്തിയെടുത്തും , സിമന്റും കോണ്‍ഗ്രീറ്റ് തൂണുകളും പ്രകൃതി ചൂഷണ വിഭവങ്ങളും പരമാവധി മാറ്റി നിറുത്തിയ വീടുകളില്‍ മര തടി ഉരുപ്പടികളും പരമാവധി ഒഴിവാക്കി ഹരിത ജൈവ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!