Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; എന്‍.എസ്.എസ്. ഗാനത്തിന് നൃത്തമൊരുക്കാം കാലിക്കറ്റ് സര്‍വകലാശാല മത്സരമൊരുക്കുന്നു

HIGHLIGHTS : എന്‍.എസ്.എസ്. ഗാനത്തിന് നൃത്തമൊരുക്കാം കാലിക്കറ്റ് സര്‍വകലാശാല മത്സരമൊരുക്കുന്നു നാഷ്ണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) ഗാനത്തിന് നൃത്താവിഷ്‌കാരം...

എന്‍.എസ്.എസ്. ഗാനത്തിന് നൃത്തമൊരുക്കാം കാലിക്കറ്റ് സര്‍വകലാശാല മത്സരമൊരുക്കുന്നു

നാഷ്ണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) ഗാനത്തിന് നൃത്താവിഷ്‌കാരം തയ്യാറാക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല മത്സരമൊരുക്കുന്നു. സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലുള്ള എന്‍.എസ്.എസ്. യൂണിറ്റുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. മനസ്സു നന്നാകട്ടെ…. എന്നു തുടങ്ങുന്ന മലയാളം ഗാനത്തിനും ഉഡേ.. സമാജ് കേലിയേ… എന്നു തുടങ്ങുന്ന ഹിന്ദി ഗാനത്തിനും പ്രത്യേകമായാണ് മത്സരം. അഞ്ച് മിനിറ്റാണ് ദൈര്‍ഘ്യം. പങ്കെടുക്കുന്നവര്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാരായിരിക്കണം. നൃത്താവിഷ്‌കാരത്തിന്റെ റെക്കോഡ് ചെയ്ത വീഡിയോകള്‍ reports.nss@uoc.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 15 വരെ അയക്കാം. ഒപ്പം സര്‍ക്കുലറില്‍ നല്‍കിയ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നല്‍കുകയും വേണം. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കുമെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി അറിയിച്ചു. ഫോണ്‍: 0494 2407362.

മിനിമാരത്തോണ്‍ മത്സരം
ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വലകലാശാലാ കായിക പഠനവിഭാഗം മിനി മാരത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. 29-ന് രാവിലെ 7 മണിക്ക് സര്‍വകലാശാലാ കാന്റീന്‍ പരിസരത്തു നിന്നും തുടങ്ങി ഒലിപ്രംകടവിലേക്കും തിരിച്ചുമാണ് ഓട്ടം. പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. കായികദിനാചരണം 10 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്‌കറ്റ് ബോള്‍, ഫിറ്റ്‌നസ് ചാലഞ്ച് മത്സരങ്ങളും നടക്കുമെന്ന് കായിക പഠനവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

sameeksha-malabarinews

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ 1 മുതല്‍ 4 വരെ സെമസ്റ്റര്‍ എം.കോം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സപ്തംബര്‍ 15-ന് മുമ്പായി കണ്‍ട്രോളര്‍ക്ക് നേരിട്ട് സമര്‍പ്പിക്കണം. പരീക്ഷാ രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ സപ്തംബര്‍ 14-ന് തുടങ്ങും.

വൈവ മാറ്റി

സപ്തംബര്‍ 20-ന് തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷ

ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 19-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 20-നും തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 12 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!