Section

malabari-logo-mobile

തൊഴിലവസരങ്ങൾ; വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം

HIGHLIGHTS : employment opportunities; Recruitment of Women Instructors

വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വര്‍ഷം നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി 2 വനിതാ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളില്‍ ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ് 25-40. അപേക്ഷകള്‍ സെപ്റ്റംബര്‍ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍- 0495 2260272.

sameeksha-malabarinews

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം – ജനകീയ മത്സ്യകൃഷി 2022-23 പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍മാരേയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരേയും താല്‍ക്കാലികമായി നിയമിക്കുന്നു.പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- സംസ്ഥാന കാര്‍ഷിക യൂണിവേഴ്സിറ്റിയില്‍ നിന്നോ, ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി / അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദം/, സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ഉള്ള ബിരുദാനന്ത ബിരുദവും അക്വാകള്‍ച്ചര്‍ ഫീല്‍ഡില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ – ഫിഷറീസ് സയന്‍സിലുള്ള വി.എച്ച്.എസ്.സി/ഫിഷറീസ് സയന്‍സിലോ സുവോളജിയിലോ ഉള്ള ബിരുദം/എസ്.എസ്.എല്‍സിയും അക്വാകള്‍ച്ചര്‍ ഫീല്‍ഡില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള കുറഞ്ഞത് 4 വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് രാവിലെ 10 മണിക്ക് മുമ്പായി വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ – ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. ഫോണ്‍- 0495-2383780.

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

ജനകീയ മത്സ്യകൃഷി (2022-23) പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 20-56 വയസിന് ഇടയില്‍ പ്രായമുള്ള വി.എച്ച്.എസ്.ഇ (ഫിഷറീസ്) യി ലോ സുവോളജിയിലോ, അക്വാകള്‍ച്ചറിലോ ബിരുദമുള്ളവര്‍ക്കോ സമാന തസ്തികയില്‍ പ്രവൃത്തി പരിചയമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.എഫ്.സിയോ/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അക്വാള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദവും സര്‍ക്കാരിലോ അനുബന്ധ ഏജന്‍സിയിലോ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29ന് രാവിലെ 10ന് ഉണ്ണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ (തിരൂര്‍ ഓഫീസ്) നടക്കുന്ന ഇന്റര്‍വ്യൂയില്‍ ബയോഡാറ്റ സഹിതം പങ്കെടുക്കണം. ഫോണ്‍: 0494-2666428.
തമിഴ് ട്രെയിനി ലൈബ്രറിയൻ
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റിസ് ട്രെയിനി ലൈബ്രറിയൻമാരെ താത്ക്കാലികമായി 6 മാസത്തേയ്ക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.  പ്രതിമാസ സ്റ്റൈപന്റ് 6000 രൂപയായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്‌സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി പഠിക്കുകയോ, തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം.   പ്രായപരിധി 18നും 36 വയസിനുമിടയിൽ, നിലവിൽ 2 ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 14 സെപ്റ്റംബർ  ബുധനാഴ്ച രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
റെസ്‌ക്യൂ ഓഫീസർ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി ആണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്. പ്രതിമാസ വേനം: 20,000. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!