Section

malabari-logo-mobile

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ലൈബ്രറി സമ്മേളനം

HIGHLIGHTS : Calicut University News; Library conference


ലൈബ്രറി സമ്മേളനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്.എം.കെ. ലൈബ്രറി ‘ലൈബ്രറികള്‍ക്കപ്പുറമുള്ള ഗ്രന്ഥശാലകള്‍: നവീകരണം, സംയോജനം, ഉള്‍പ്പെടുത്തല്‍’ എന്ന വിഷയത്തില്‍  അന്താരാഷ്ട്ര സമ്മേളനം നടത്തി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.  വിക്കി മക്ഡൊണാള്‍ഡ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.പി. വിജയകുമാര്‍, പ്രൊഫ. ടി.എം. വാസുദേവന്‍, ഡോ. വി. ഗോപകുമാര്‍, ഡോ. ബി. മിനി ദേവി, ഡോ. കെ. മുഹമ്മദ് ഹനീഫ., ഡോ. ടി. നസറുദ്ധീന്‍, ഡോ. കെ.സി. മെഹബൂബുള്ള, ഡോ. സുരേന്ദ്രന്‍ ചെറോക്കോടന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ സമാപന പ്രഭാഷണം നടത്തി.

sameeksha-malabarinews

സി.ഡി.എം.ആർ.പി. ശില്പശാല

ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി കാലിക്കറ്റ് സർവകലാശാലാ മനഃശാസ്ത്ര വിഭാഗവും സാമൂഹിക നീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മന്റ് ആൻ്റ് റീഹാബിലിറ്റേഷൻ പ്രൊജക്റ്റ് (സി.ഡി.എം.ആർ.പി.) പദ്ധതിയുടെ ഭാഗമായി ത്രിദിന ശില്പശാല നടത്തും. പ്രൈമറി സ്‌കൂൾ അധ്യാപകർ, ആശാ വർക്കർമാർ, അംഗനവാടി ടീച്ചർമാർ, കുടുംബശ്രീ അംഗങ്ങൾ, ബിരുദ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ എന്നിവരെ ഉൾക്കൊള്ളിച്ച് മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ഇ.എം.എസ് സെമിനാർ ഹാളിലാണ് പരിപാടി.

ഗണിത ശാസ്ത്ര വകുപ്പിൽ ദേശീയ സെമിനാർ

കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര വകുപ്പിൽ ദ്വിദിന ദേശീയ സെമിനാർ 26-ന് തുടങ്ങും. സർവകലാശാലാ ആര്യഭട്ട ഹാളിൽ രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ. ഈശ്വരൻ നമ്പൂതിരി (റിട്ട. ഗവ ബ്രണ്ണൻ കോളേജ്), ഡോ. ജയദേബ് സർക്കാർ (ഐ.എസ്.ഐ. ബാംഗ്ലൂർ), ഡോ. വി. കൃഷ്ണകുമാർ (അമൃതാ സർവകലാശാലാ), ഡോ. കെ.എസ്. സുബ്രമണ്യൻ മൂസത് (ഐ.ഐ.എസ്.ടി. തിരുവനന്തപുരം), ഡോ. സുദർശൻ കുമാർ (ഐ.ഐ.എസ്.ഇ.ആർ. തിരുവനന്തപുരം) എന്നിവർ സെഷനുകള്‍ നയിക്കും.

വാക്-ഇൻ-ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, വിദൂര വിദ്യാഭ്യാസ വിഭാഗം, കമ്പ്യൂട്ടർ സെന്റർ എന്നിവിടങ്ങളിലേക് കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർ തസ്തികലയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മാർച്ച് നാലിന് സർവകലാശാലാ ഭരണസിരാകേന്ദ്രത്തിലാണ് അഭിമുഖം. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 9.30-ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റർ എം.സി.എ. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് 28 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ഇൻഗ്രേറ്റഡ് എം.എസ് സി. സൈക്കോളജി (CBCSS 2020 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 26, 27 തീയതികളിൽ നടക്കും. കേന്ദ്രം:- എം.ഇ.എസ്.  കല്ലടി കോളേജ്, മണ്ണാർക്കാട്, പാലക്കാട്.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. എം.എസ് സി. മാത്തമാറ്റിക്സ്  രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022, ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!