Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; അറബിക് പഠന ഗവേഷണത്തിന് അന്താരാഷ്ട്ര സഹകരണം 

HIGHLIGHTS : Calicut University News; International Cooperation in Arabic Studies Research

അറബിക് പഠന ഗവേഷണത്തിന് അന്താരാഷ്ട്ര സഹകരണം 

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠന വകുപ്പും ഡെൻമാർക്ക്‌ ആസ്ഥാനമായുള്ള ഹംസത്തു സമാ എന്ന അന്താരാഷ്ട്ര സംസ്കാരിക സംഘടനയും തമ്മിൽ അക്കാദമിക സഹകരണത്തിന് ധാരണയായി. അറബി ഭാഷയിലും സംസ്കാരത്തിലും ഗവേഷണ പ്രോത്സാഹനമാണ് ലക്ഷ്യം. കാലിക്കറ്റിലെ അധ്യാപകർക്കും ഗവേഷകർക്കും അറബ് നാടുകൾ സന്ദർശിച്ച് സാംസ്‌കാരിക പ്രവർത്തനത്തിനും പുസ്തക പ്രദർശനത്തിനും അവസരം ഉണ്ടാകും. അറബ് – യൂറോപ്യൻ രാജ്യങ്ങളിലുള്ള എഴുത്തുകാരുടെയും സംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയാണ് ഹംസത്തു സമാ. ചടങ്ങിൽ പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നനൻ, അറബിക് പഠന വകുപ്പ് മേധാവി ഡോ. എ.ബി. മൊയ്‌തീൻകുട്ടി, ഡോ ഫാത്തിമ ഇജ് ബാരിയ (പ്രസിഡണ്ട് ഹംസത്തു സമാ), ഇക്റാമി ഹാശിം, അബ്ദുൽ ഹഫീദ് ഇജ് ബാരിയ, ഡോ. ഷാഹിദ് ചോലയിൽ, അബ്ദുസ്സലാം ഫൈസി അമാനത്ത്, ഡോ. ടി.എ. അബ്ദുൾ മജീദ്, ഡോ. ഇ. അബ്ദുൾ മജീദ്, ഡോ. സൈനുൽ ആബിദ് ഹുദവി തുടങ്ങിയവർ പങ്കെടുത്തു.

sameeksha-malabarinews

ദേശീയ യുവജനോത്സവത്തില്‍ സമ്മാനങ്ങള്‍ നേടി കാലിക്കറ്റ്

ലുധിയാനയിലെ പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ദേശീയ അന്തസ്സര്‍വകലാശാലാ യുവജനോത്സവത്തില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനങ്ങള്‍ നേടി കാലിക്കറ്റ് സര്‍വകലാശാല. സ്‌പോട്ട് പെയിന്റിങ്ങില്‍ കെ. യു. അരുണ്‍ (ശ്രീ കേരളവര്‍മ കോളേജ്, തൃശ്ശൂര്‍), കൊളാഷില്‍ ബിപിന്‍ ബാബു (കോളേജ് ഓഫ് ഫൈനാര്‍ട്‌സ്, തൃശ്ശൂര്‍), വയലിനില്‍ (ഗൗതം നാരായണന്‍, പ്രജ്യോതി നികേതന്‍, തൃശ്ശൂര്‍) എന്നിവര്‍ രണ്ടാം സ്ഥാനം നേടി. സംഘഗാനത്തില്‍ വി. പി. അമീന ഹമീദ്, എ. സഹിയ റാസിന്‍, സി. അനാമിക, മിന്‍ഹ സുബൈര്‍, ഇ. സിബ്ഹത്തുള്ള, പി. എം. ഋഷിപ്രഭ (ഫാറൂഖ് കോളേജ്) എന്നിവരടങ്ങുന്ന ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.

പരീക്ഷാ അപേക്ഷ

സർവകലാശാല എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റർ ബി.ടെക്.(2019 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 180/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് മൂന്ന് മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായ 2012 & 2013 പ്രവേശനം സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ 15-ന് തുടങ്ങും. കേന്ദ്രം:- ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

മൂന്നാം സെമസ്റ്റർ വിവിധ എം.വോക്. നവംബർ 2022 / നവംബർ 2023 പരീക്ഷകൾ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

എം.എ. മലയാളം (CCSS) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം) & മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!