Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പരീക്ഷാഫലം

HIGHLIGHTS : Calicut University News; Exam Result

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

sameeksha-malabarinews

മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. റഗുലര്‍, സപ്ലിമെന്ററി,  ഇംപ്രൂവ്‌മെന്റ് (സി.ബി.സി.എസ്.എസ്.- യു.ജി.) നവംബര്‍ 2022 പരീക്ഷകളുടെയും
മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ.- സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (സി.യു.സി. ബി.സി.എസ്.എസ്.- യു.ജി.) നവംബര്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ബി.കോം. ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി  പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്, പാര്‍ട്ട് രണ്ട് അഡീഷണല്‍ ലാംഗ്വേജ് (റഗുലര്‍/പ്രൈവറ്റ്/എസ്.ഡി.ഇ.) സെപ്റ്റംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.


പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2023 പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് 27 മുതല്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പരീക്ഷാ ടൈം ടേബിള്‍

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷകളും 2024 ജനുവരി അഞ്ചിന് തുടങ്ങും.

കോണ്ടാക്ട് ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം. (2023 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ക്ക് ഡിസംബര്‍ 16 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ തുടക്കമാകും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.
ചില പ്രോഗ്രാമുകള്‍ക്കുള്ള ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററുകളിലല്ല നടത്തുന്നത്. അതിനാല്‍ വിദൂര വിഭാഗം വെബ്‌സൈറ്റില്‍ നല്‍കിയ ഷെഡ്യൂള്‍ പരിശോധിച്ച് വേണം ഹാജരാകാന്‍. ഫോണ്‍: 0494 2400288, 2407356.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്‍ഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 27-ന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജില്‍ നടക്കും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫിഷ് പ്രൊസസിങ് ടെക്‌നോളജി നവംബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28, 29 തീയതികളില്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ജെമ്മോളജി ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കലുകള്‍ 27 മുതല്‍ ഡിസംബര്‍ ഏഴ് വരെ തീയതികളില്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ജ്വല്ലറി ഡിസൈന്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കലുകള്‍ 27 മുതല്‍ ഡിസംബര്‍ ഏഴ് വരെ തീയതികളില്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിങ് പ്രാക്ടിക്കല്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ 28 മുതല്‍ ഡിസംബര്‍ ഒന്ന് വരെ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ നടക്കും.

കോച്ച് വാക്-ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ക്രിക്കറ്റ്, അത്‌ലറ്റിക്‌സ് കോച്ചുമാരെ കരാറാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 30-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ ഉച്ചക്ക് 1.30-ന് ഭരണകാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പി.എസ്.സി. പരീക്ഷാ പരിശീലനത്തിന്
അധ്യാപകരെ ക്ഷണിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ്  ബ്യൂറോയും മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന പി.എസ്.സി. മത്‌സര പരീക്ഷാ പരിശീലനത്തിനായി അധ്യാപക പാനല്‍ തയ്യാറാക്കുന്നു .
ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്ര തന്ത്രം, സാമ്പത്തിക ശാസ്ത്രം, ജനറല്‍ ഇംഗ്ലിഷ്, മലയാളം, ഭൗതിക ശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, അടിസ്ഥാന ഗണിതം, ആനുകാലിക സംഭവങ്ങള്‍ എന്നിങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേക പാനല്‍ ഉണ്ടായിരിക്കും. മണിക്കൂറിന് അഞ്ഞൂറ് രൂപ നിരക്കില്‍ പ്രതിദിനം പരമാവധി 3000 രൂപയാണ് വേതനം.

താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ ugbkozd.emp.Ibr@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്ന പാനല്‍ അപേക്ഷയില്‍ സൂചിപ്പിക്കേണ്ടതാണ്. അഭിമുഖം, ടീച്ചിംഗ് സെഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഫോണ്‍: 9388498696.

അന്തര്‍സര്‍വകലാശാലാ അത്‌ലറ്റിക്‌സ്
അജിത്തും അഖിലയും ഹാഫ് മാരത്തണ്‍ ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഹാഫ് മാരത്തണ്‍ മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ കെ. അജിത്തും വനിതാ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എം.എ. അഖിലയും ജേതാക്കളായി.

ഡിസംബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ സര്‍വകലാശാലാ കാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് അന്തര്‍സര്‍വകലാശാലാ അത്‌ല്റ്റിക്‌സ്. നാനൂറില്‍ പരം കോളേജുകളില്‍ നിന്നായി 1500-ലധികം താരങ്ങള്‍ പങ്കെടുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!