മലപ്പുറം മണ്ഡലത്തിലെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിന് മലപ്പുറം മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നവംബര്‍ 29ന് വൈകീട്ട് ആറിന് എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരാതികള്‍ സ്വീകരിക്കുന്നതിനും അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ പന്തലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പരാതികള്‍ സ്വീകരിക്കാനുള്ള കൗണ്ടറുകളില്‍ സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും. എം.എസ്.പി സ്‌കൂള്‍ ഗ്രൗണ്ടിലും പരേഡ് ഗ്രൗണ്ടിലുമായി വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം കൂട്ടയോട്ടം, സൗഹൃദ ഫുട്‌ബോള്‍ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. നാളെ (നവംബര്‍ 27ന്) വിളംബര റാലി നടക്കും. വാദ്യമേളങ്ങളോടെ വൈകീട്ട് 4.30ന് കലക്ടറുടെ ബംഗ്ലാവിന്റെ പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ റാലി അവസാനിക്കും. പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍, ഫുട്‌ബോള്‍ താരങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരക്കും.

പന്തലിന്റെ നിര്‍മാണവും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തുന്നതിനായി സ്വാഗത സംഘം ചെയര്‍മാനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റുമായ വി.പി അനില്‍, മലപ്പുറം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ കെ.എം സുജാത, നോഡല്‍ ഓഫീസര്‍ ജയപ്രകാശ് നാരായണന്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ.പി അനില്‍,മറ്റു ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top