Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കീം മോക് പരീക്ഷ 

HIGHLIGHTS : Calicut University News; Chem Mock Exam

കീം മോക് പരീക്ഷ 

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് (ഐ.ഇ.ടി.) കോളേജിന്റെ ആഭിമുഖ്യത്തിൽ 2024 കീം പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കീം മോക് പരീക്ഷ സഘടിപ്പിക്കുന്നു. 31-ന് രാവിലെ 10.30 മുതൽ 1.30 വരെ ഓൺലൈനായാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.cuiet.infomocktest@cuiet.info, 9188400223. കീം എഴുതാത്ത വിദ്യാർത്ഥികൾക്കും പ്രവേശനത്തിന് അവസരമുണ്ട്. ഫോൺ: 9567172591.

sameeksha-malabarinews

എം.പി.എഡ്. / ബി.പി.എഡ്. / ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷ ഒരു മണിക്കൂർ

എം.പി.എഡ്. / ബി.പി.എഡ്. / ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷാസമയം (CUCAT 2024) ഒരുമണിക്കൂറായി കുറച്ചു. പുതുക്കിയ സമയക്രമം വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ ബി.ടെക്. (2000 മുതൽ 2003 വരെ പ്രവേശനം) / പാർട്ട് ടൈം ബി.ടെക്. (2000 മുതൽ 2008 വരെ പ്രവേശനം) നാലാം സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ അഞ്ചിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാംപസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

സര്‍വകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും (രണ്ടു വർഷ) ബി.എഡ്. (2020 പ്രവേശനം മുതൽ) നാലാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 24-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീട് അറിയിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!