
പരപ്പനങ്ങാടി: ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് എ.ഉസ്മാന്‍. നിയുക്ത ചെയര്‍മാന്‍ പി.പി. ഷാഹുല്‍ ഹമീദ് അടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു. ഇന്ന് വൈകീട്ട് നഗരസഭയിലെത്തി ഉസ്മാന്‍ നഗരസഭാ സക്രട്ടറിക്ക് നേരിട്ട് രാജിക്കത്ത് സമര്‍പ്പിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടിയില്‍ ഭൂരിപക്ഷം ലഭിച്ച് ചെയര്‍മാന്‍ പദവിയെ കുറിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. അന്നത്തെ ധാരണയനുസരിച്ച് രണ്ടര വര്‍ഷം ഉസ്മാനും, ബാക്കി രണ്ടര വര്‍ഷം യുത്ത് ലീഗ് നേതാവ് ഷാഹുല്‍ ഹമീദും ചെയര്‍മാന്‍ സ്ഥാനം പങ്കിട്ടെടുക്കാന്‍ ധാരണയായിരുന്നു. ഇത് വൈകിയതോടെ തീരദേശമേഖലയിലെ മുസ്ലീം ലീഗ് അണികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന നേതൃത്വം വരെ ഇടപെട്ടാണ് ഇപ്പോഴെത്ത് രാജി ഉണ്ടാകുന്നത്.
ഉംറക്കായി സൗദി അറേബ്യയിലായിരുന്ന ഉസ്മാന്‍ തിരിച്ചെത്തിയാല്‍ ഉടനെ രാജിവെക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ഉസ്മാന്റെ പ്രദേശമായ ഉള്ളണം മേഖലയില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നുവന്നത്. ഇതേ തുടര്‍ന്ന് തീരുമാനം പുനപരിശോധിക്കണമെന്ന ആവിശ്യം ഉയര്‍ന്നെങ്കിലും, തീരദേശത്തെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനം നടപ്പിലാക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




