റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു

പരപ്പനങ്ങാടി: കുണ്ടും കുഴിയും കാരണം വാഹന ഗതാഗതം ദുഷ്കരമായ പരപ്പനങ്ങാടി ചെട്ടിപ്പടി റോഡ് ഉടൻ നന്നാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്‌ പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡന്റ്‌ ഷഫീക് പുത്തരിക്കൽ അധ്യക്ഷത വഹിച്ച പരിപാടി പ്രമുഖ കർഷകനും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ കെ.കെ. മുഹമ്മദ്‌ കുട്ടി നഹ ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി മെമ്പർ കെ.പി.ഷാജഹാൻ, നെടുവ മണ്ഡലം പ്രസിഡന്റ്‌ സുധീഷ് പാലശ്ശേരി, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ പാണ്ടി അലി, റഫീഖ് കൈറ്റാല, രാജേഷ് ലക്ഷ്മി, ഹിബ ഫാത്തിമ, ഫഹീം പി എന്നിവർ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top