Section

malabari-logo-mobile

കാലിക്കറ്റ് സർവകലാശാല വാർത്തകൾ ; ഗ്ലോബൽ സയൻസ് ഫെസ്റ്റിവലില്‍ കണ്ണിചേര്‍ന്ന് ക്യാമ്പസ് സമൂഹം

HIGHLIGHTS : Calicut University News; Campus community unites at Global Science Festival


ഗ്ലോബൽ
സയൻസ് ഫെസ്റ്റിവലില്‍ കണ്ണിചേര്‍ന്ന് ക്യാമ്പസ് സമൂഹം

വര്‍ണനാടകളുള്ള ഭീമന്‍ ഗ്രഹം വ്യാഴത്തെയും ഓറിയോണ്‍ നക്ഷത്ര സമൂഹത്തേയും നേരില്‍ കണ്ടുംപരിണാമത്തിന്റെ ആധുനിക തെളിവുകള്‍ കേട്ടും കാലിക്കറ്റ് സര്‍വകലാശാലാ സമൂഹം ഗ്ലോബല്‍ സയന്‍സ്ഫെസ്റ്റിവല്‍ കേരള എന്ന ജനകീയ ശാസ്ത്രമേളയിലേക്ക് കണ്ണിചേര്‍ന്നു. 15 മുതൽ തിരുവനന്തപുരത്ത്സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള 2024 (ജി.എസ്.എഫ്.കെ. 2024) ന്റെപ്രചാരണാർത്ഥം കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഔട്ട് റീച്ച് പ്രോഗ്രാമാണ് തെരുവില്‍ ശാസ്ത്രംചര്‍ച്ച ചെയ്യുന്നതിന്റെ നേരനുഭവമായി മാറിയത്

sameeksha-malabarinews

     കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിവേഴ്സിറ്റി യൂണിറ്റ്, ഡിപാർട്മെന്റ്സ്റ്റുഡന്റ്സ് യൂണിയൻ, ലൂക്ക ഓൺലൈൻ സയൻസ് പോർട്ടൽ, മാർസ്, .കെ. ആർ.എസ്.. എന്നിവയുടെസംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. സ്റ്റുഡന്റ്സ് ട്രാപ്പില്‍ സംഘടിപ്പിച്ച പരിപാടി രജിസ്ട്രാര്‍ ഡോ. .കെ. സതീഷ് ഉദ്ഘാടനം ചെയ്തു. ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി അധ്യക്ഷനായി. പരിണാമത്തിന്റെആധുനിക തെളിവുകള്‍ എന്ന വിഷയം ഡോ. കെ.പി. അരവിന്ദന്‍ അവതരിപ്പിച്ചു. ഗ്ലോബൽ സയൻസ്ഫെസ്റ്റിവൽ ഓഫ് കേരള 2024 നെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗംസി.എന്‍. സുനില്‍ വിശദീകരിച്ചു, സെനറ്റ് അംഗം വി.എസ്. നിഖില്‍, ആക്ട് വൈസ് പ്രസിഡന്റ് ഡോ. വി.എല്‍. ലജിഷ്, പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ഡോ. പി. പ്രസീത ഡി.എസ്.യു. വൈസ് പ്രസിഡന്റ് കെ.ടി. അഫ്രീന.കെ.ആർ.എസ്.. കമ്മിറ്റിയംഗം .പി. മുനവർ അലി എന്നിവര്‍ സംസാരിച്ചു. ഭീമന്‍ ടെലസ്കോപ്ഉപയോഗിച്ചുള്ള വാനനിരീക്ഷണത്തിന് മലപ്പുറം അമേച്വര്‍ അസ്ട്രോണമേഴ്സ് സൊസൈറ്റി (മാര്‍സ്) കണ്‍വീനര്‍പി. സുധീര്‍ നേതൃത്വം നല്‍കി. ലൂക്ക സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ്സിലെ വിജയികളായകെ.എം. ഗായത്രി, സി. ഗോകുൽ, . ബിന്ദു എന്നിവർക്ക് ചടങ്ങില്‍ സമ്മാനം നല്‍കി. പരിപാടിയുടെ ഭാഗമായിരാവിലെ മുതല്‍ പരിഷത്ത് ശാസ്ത്രപുസ്തകോത്സവം സംഘടിപ്പിച്ചു.

പരീക്ഷാ തീയതിയില്‍ മാറ്റം

തൃശ്ശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠന വകുപ്പ് മൂന്നാം സെമസ്റ്റര്‍എം.. ഇക്കണോമിക്സ് (CCSS – PG 2020 പ്രവേശനം മുതൽ) വിദ്യാര്‍ഥികള്‍ക്ക് 12-ന് നടത്താന്‍നിശ്ചയിച്ചിരുന്ന  നവംബർ 2023 – (കോഴ്സ് – ECO3C11 പൊളിറ്റിക്കല്‍ ഇക്കോണമി ആന്‍റ് ഡെവലപ്പ്മെന്‍റ്) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷ 23-ലേക്ക് മാറ്റി. സമയം ഉച്ചക്ക് 1.30.

ഓഡിറ്റ് കോഴ്സ് 

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം CBCSS (പ്രൈവറ്റ് രജിസ്ട്രേഷന്‍) 2020 പ്രവേശനംബി.. / ബി.കോം. / ബി.ബി.. വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ്സപ്ലിമെന്‍ററി പരീക്ഷ 2024 ഫെബ്രുവരി ആദ്യവാരം ഓണ്‍ലൈന്‍ ആയി നടത്തും. (www.uoc.ac.in>Students Zone>Private Registration>UG AUDIT COURSE)

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം CBCSS 2022 പ്രവേശനം ബി.. / ബി.കോം. / ബി.ബി.. വിദ്യാര്‍ഥികളുടെ ഒന്ന്, രണ്ട് സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് പരീക്ഷയും, CBCSS 2019 & 2021 പ്രവേശനം ബി.. / ബി.കോം. / ബി.ബി.. വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ്കോഴ്സ് സപ്ലിമെന്‍ററി പരീക്ഷയും 2024 ജനുവരി അവസാന വാരവും ഫെബ്രുവരി ആദ്യവാരവുമായിഓണ്‍ലൈന്‍ ആയി നടത്തും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.(www.sde.uoc.ac.in>Notification).

പരീക്ഷാ അപേക്ഷ 

പുറമ്മണ്ണൂര്‍ മജിലിസ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ഡെസ്. (ഗ്രാഫിക്സ് ആന്‍റ്കമ്മ്യൂണികേഷന്‍ ഡിസൈന്‍) CBCSS – UG നവംബര്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

എല്ലാ അവസരങ്ങളും നാഷ്ടമായ രണ്ട് നാല് സെമസ്റ്റർ എം.സി..(2010 സ്‌കീം – 2016 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി12  വരെ ലഭ്യമാകും. അപേക്ഷയുടെ പകർപ്പ് സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. കൂടുതല്‍വിവരങ്ങള്‍ വെബ് സൈറ്റില്‍.

പരീക്ഷ 

മൂന്നാം സെമസ്റ്റർ എം.ബി.. (CUCSS – ഫുൾടൈം & പാർട്ട്ടൈം)(2016 സ്‌കീം – 2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 12-നും ഒന്നാം സെമസ്റ്റർ എം.ബി.. (CUCSS – ഫുൾടൈം & പാർട്ട്ടൈം)(2016 സ്‌കീം – 2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററിപരീക്ഷകൾ ഫെബ്രുവരി 13-നും  തുടങ്ങും.                                                                                                

പ്രാക്ടിക്കൽ പരീക്ഷ 

മൂന്നാം സെമസ്റ്റർ ബി.വോക്. ഹോട്ടൽ മാനേജ്മെന്റ് നവംബർ 2022 (2021 പ്രവേശനം) പ്രാക്ടിക്കൽപരീക്ഷകള്‍ 18-നും നവംബർ 2023 (2022 പ്രവേശനംപ്രാക്ടിക്കൽ പരീക്ഷകള്‍ 22-നും തുടങ്ങും. നാലാംസെമസ്റ്റർ ബി.വോക്. ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2023 (2021 പ്രവേശനം) പ്രാക്ടിക്കൽ പരീക്ഷകള്‍ 25-ന്തുടങ്ങും. പരീക്ഷാ കേന്ദ്രം:- നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്.

മൂന്നാം സെമസ്റ്റർ ബി.വോക്. ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് നവംബര്‍ 2022, 2023 പ്രാക്ടിക്കൽ പരീക്ഷകള്‍ 22-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ ബി.എഡ്. (2022 പ്രവേശനം) 2024-ലെ  പ്രാക്ടിക്കൽ പരീക്ഷകള്‍ പുതുക്കിയ സമയക്രമംപ്രകാരം 15-ന് തുടങ്ങും. പരീക്ഷാ കേന്ദ്രങ്ങളുടെയും പരീക്ഷകളുടെയും കൂടുതല്‍ വിവരങ്ങള്‍  വെബ് സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി (മൂന്ന് വര്‍ഷ) നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.. രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലംപ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!