Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അന്തര്‍കലാലായ കായികമത്സരങ്ങള്‍ക്ക് വേദികളായി

HIGHLIGHTS : Calicut University News; As venues for inter-art sports competitions

അന്തര്‍കലാലായ കായികമത്സരങ്ങള്‍ക്ക് വേദികളായി

കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ അത്ലറ്റിക്സ് മത്സരത്തിന് കോഴിക്കോട് ദേവഗിരി കോളേജും പുരുഷ-വനിതാ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് യഥാക്രമം എം.എ.എം.ഒ. കോളേജ് മുക്കം, കാര്‍മല്‍ കോളേജ് മാള എന്നിവയും വേദിയാകും. ഒക്ടോബര്‍ 10-ന് ശേഷമാകും മത്സരങ്ങള്‍. ജനുവരിയില്‍ തുടങ്ങുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങള്‍ക്കനുസരിച്ച് അന്തര്‍കലാലയ മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഹാന്‍ഡ്ബോള്‍ പുരുഷ വിഭാഗം ഫാറൂഖ് കോളേജിലും വനിതാ വിഭാഗം കൊടകര സഹൃദയ കോളേജിലുമാണ് നടക്കുക. വോളിബോള്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് വടകര എസ്.എന്‍. കോളേജും വനിതാ വിഭാഗത്തിന്റേതിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും വേദിയാകും. ഖൊ-ഖൊ മത്സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കളിക്കളത്തില്‍ നടക്കും. അന്തര്‍കലാലയ കായിക മത്സരങ്ങളുടെ വേദി നിശ്ചയിക്കാനുള്ള യോഗം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാധ്യാപക സംഘടനാ പ്രസിഡന്റ് ഹരിദയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ കായികാധ്യപകര്‍ പങ്കെടുത്തു.

sameeksha-malabarinews

ഹിന്ദി ദേശീയ സെമിനാര്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന ഹിന്ദി ദേശീയ സെമിനാറിന് തുടക്കമായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂണിവേഴ്സിറ്റി മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ ഹിന്ദി കവി ലീലാധര്‍ മണ്ഡലോയി ഹിന്ദി ഭാഷകളുടെ വൈവിധ്യത്തെ പരിചയപ്പെടുത്തി. ഹിന്ദിവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷത വഹിച്ചു. ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത്, ഡോ. സി. ഷിബി എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ. പ്രമോദ് കുമാര്‍ തിവാരി, ഡോ. സര്‍വേശ് കുമാര്‍ തിവാരി, ഡോ. ബിപിന്‍ തിവാരി, ഡോ. തമിള്‍ സെല്‍വന്‍ ഡോ. സുനില്‍ പി. ഇടയിടം, ഡോ. സി.ജെ. ജോര്‍ജ്, ഡോ. സി.എം. മുരളീധരന്‍, കെ.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. മുപ്പതിനാണ് സെമിനാര്‍ സമാപനം.

ബി.എഡ്. രണ്ടാം അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 30-ന് വൈകീട്ട് 4 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടച്ച് കോളേജില്‍ സ്ഥിരം പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.

കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഒക്‌ടോബര്‍ 10-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍.

ഗാര്‍ഡനര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗാര്‍ഡനര്‍ തസ്തികയില്‍ കരാര്‍, ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ വയസ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍ ഒക്‌ടോബര്‍ 15-ന് മുമ്പായി പരിശോധനക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പി.എച്ച്.ഡി. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി.-2022 പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടിക പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 19 സ്ട്രീമുകളുടെയാണ് ഇതിനകം പ്രസിദ്ധീകരിച്ചത്. മറ്റുള്ളവ വരുംദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. രണ്ട്, നാല് സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ജൂണ്‍ 2022 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 7 വരെ തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളില്‍ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ ലോ കോളേജുകളില്‍ ലോ സ്ട്രീം ക്ലാസുകള്‍ ഉണ്ടാകില്ല.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 25-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ., ബി.കോം., ബി.ബി.എ., മൂന്നാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ നവംബര്‍ 2021 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!