Section

malabari-logo-mobile

താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം സെപ്തംബര്‍ 30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

HIGHLIGHTS : Minister Veena George will lay the foundation stone of Tanur Social Health Center on September 30.

താനൂര്‍ നഗരസഭയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം സെപ്തംബര്‍ 30ന് വൈകീട്ട് 4.30ന് ആരോഗ്യ വനിതാ – ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ഫിഷറീസ്, കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാവും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ 2020-21ലെ ബജറ്റില്‍ താനൂര്‍ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് 10 കോടി രൂപ വകയിരുത്തിയിരുന്നു. 2021-22ലെ ബഡ്ജറ്റില്‍ ആശുപത്രിക്ക് മറ്റൊരു 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.

sameeksha-malabarinews

നാല് നിലയില്‍ രൂപകല്‍പ്പന ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ പുതിയ ഡി.എസ്.ഒ.ആര്‍ റിവിഷന്‍ പ്രകാരം 12.38 രൂപ ചെലവഴിച്ച് 25000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഒന്നാം നില കെട്ടിടത്തിന്റെ ശില സ്ഥാപനമാണ് 30ന് സി.എച്ച.്സി അങ്കണത്തില്‍ നടക്കുന്നത്. രാഷ്ട്രീയ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും കലാ സംഗീത പരിപാടികളും അരങ്ങേറും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!