HIGHLIGHTS : അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടിക തയ്യാറാക്കുന്നതിലേക്കായി പി....

കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടിക തയ്യാറാക്കുന്നതിലേക്കായി പി.ജി. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ലിങ്കില്‍ അപ് ലോഡ് ചെയ്യാത്ത സ്വാശ്രയകോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളും പ്രസ്തുത വിവരങ്ങള്‍ 20-ന് വൈകീട്ട് 5 മണിക്കുള്ളില്‍ അപ് ലോഡ് ചെയ്യണം. പ്രസ്തുത സമയപരിധിക്ക് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ പരിഗണിക്കുന്നതല്ല.


ബിരുദപഠനം തുടരാം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളില്‍ 2018 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തതിനു ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് എസ്.ഡി.ഇ. വഴി മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ 28-ന് മുമ്പായി അപേക്ഷിക്കണം. 100 രൂപ ഫൈനോടു കൂടി ഒക്‌ടോബര്‍ 3 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഒക്‌ടോബര്‍ 7 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407357, 2400288.
കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എ. ജേണലിസം കോഴ്‌സിന് ഒഴിവുള്ള മുസ്ലീം (1), ഇ.ടി.ബി. (1), എസ്.ടി. (1) സംവരണ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ രേഖകള്‍ സഹിതം 20-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.
എം.എസ്.ഡബ്ല്യു., ബി.എസ്.ഡബ്ല്യു., എം.സി.എ., ബി.സി.എ.
സീറ്റൊഴിവ് (കോഴിക്കോട് എഡിഷനിലും പ്രസിദ്ധീകരിക്കണം)
കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു. കോഴ്‌സിന് സംവരണ വിഭാഗങ്ങളിലും (ഇ.ഡബ്ല്യു.എസ്.-3) എം.സി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യു. കോഴ്‌സുകള്‍ക്ക് എല്ലാ വിഭാഗങ്ങളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷന്‍ വഴിയുള്ള പ്രവേശനം 20-ന് രാവിലെ 11 മണിക്ക് നടക്കും. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം ഹാജരാകണം.
ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്
(കോഴിക്കോട് എഡിഷനിലും പ്രസിദ്ധീകരിക്കണം)
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 0495 2761335, 9645639532, 9895843272.
കാലിക്കറ്റ് സര്‍വകലാശാലാ സ്ത്രീപഠന വിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 25-ന് മുമ്പായി wchod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8848620035, 9496902140.
രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 28 മുതല്‍ 30 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ എം.സി.എ. റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിന് അദ്ധ്യാപകര്‍ക്ക് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടാവുന്നതാണ്, മറ്റു വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 9 വരെയും 180 രൂപ പിഴയോടെ 12 വരെയും സപ്തംബര്‍ 20 മുതല്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോര്‍ 5 വരെയും 180 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.