HIGHLIGHTS : Kodakkad Yoga Club was inaugurated
പരപ്പനങ്ങാടി: കൊടക്കാട് യോഗ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. ക്യാപ്റ്റന്‍ സലാഹുദ്ദീന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന യോഗ ക്ലബ്ബിന്റെ ഇരുപത്തിയൊന്നാമത്തെ ബ്രാഞ്ചാണ് കൊടക്കാട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
യോഗാ ക്ലബ്ബിന്റെ ഉദ്ഘാടനം ക്യാപ്റ്റന്‍ സലാഹുദ്ധീന്‍ നിര്‍വഹിച്ചു. യോഗ അംബാസഡര്‍ ബാവ അറക്കല്‍ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയില്‍ വള്ളിക്കുന്ന് പഞ്ചായത്ത് മെമ്പര്‍ എ പി കെ തങ്ങള്‍,റിട്ട.എ എസ് ഐ മോഹന്‍ദാസ് , റഷീദ് പള്ളിയാളി,കാര്‍ത്തികേയന്‍, റിട്ട.ഹവില്‍ദാര്‍,ബാവ പടിക്കല്‍,ഇസ്മായില്‍ മാസ്റ്റര്‍,അശ്രഫ്ഷാ,മുഹമ്മദ്ഷാ,ആറ്റക്കോയ തങ്ങള്‍,യൂനുസ് എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു.


പരിപാടിയില്‍ കൊടക്കാട് യോഗ ക്ലബ് ഭാരവാഹികളായ കോനാരി അഷ്‌റഫ്,വിപി അവറാന്‍കുട്ടി,അഷ്‌റഫ് സീഗോ ,അബ്ദുല്‍ ലത്തീഫ് വടക്കകത്ത് എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ റസാക്ക് കെ വി കെ സ്വാഗതവും അബൂബക്കര്‍ കോലാക്കല്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു