Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : അഫ്സല്‍ ഉലമ പ്രിലിമിനറി അപേക്ഷ അഫ്സല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍ (2019 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (2016 സിലബസ്, 2016, 2017, ...

അഫ്സല്‍ ഉലമ പ്രിലിമിനറി അപേക്ഷ

അഫ്സല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍ (2019 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (2016 സിലബസ്, 2016, 2017, 2018 പ്രവേശനം) മാര്‍ച്ച് 2021 പരീക്ഷക്ക് 22 വരെ ഫീസടച്ച് (ഫൈനോട് കൂടി 25 വരെ) 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

sameeksha-malabarinews

എല്‍.എല്‍.എം. ഓണ്‍ലൈന്‍ വൈവ

നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ വൈവാവോസി 25-ന് രാവിലെ 9-ന് കോഴിക്കോട് ഗവണ്‍മെന്റ് ലോകോളേജ്, 26-ന് ഗവണ്‍മെന്റ് ലോകോളേജ് തൃശൂര്‍ എന്നിവര്‍ക്കായി നടക്കും.

ബി.വോക്. പ്രാക്ടിക്കല്‍

ഒന്നും രണ്ടും സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി (നവംബര്‍ 2019, ഏപ്രില്‍ 2019/2020) പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 1-ന് തുടങ്ങും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.

മ്യൂറല്‍, ഗ്ലാസ് പെയ്ന്റിംഗ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല ലൈഫ്ലോങ്ങ് ലേണിംഗ് പഠനവകുപ്പിന്റെ കീഴില്‍ മാര്‍ച്ച് ആദ്യവാരം തുടങ്ങുന്ന മ്യൂറല്‍, ഗ്ലാസ് പെയ്ന്റിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പഠന വകുപ്പില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. പ്രായം ബാധകമല്ല.

യു.ജി., പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന്‍

2020-21 വര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന് വീണ്ടും അവസരം. 28 വരെ 500 രൂപ ഫൈനോടു കൂടി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, എസ്.ഡി.ഇ. ബ്ലോക്ക്, കാലിക്കറ്റ് യൂണിവേഴ്സിറ്റി – 673 635 എന്ന വിലാസത്തില്‍ മാര്‍ച്ച് 7-നകം സമര്‍പ്പിക്കണം.

ബി.എ. മള്‍ട്ടിമീഡിയ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. റഗുലര്‍ പരീക്ഷക്കുള്ള നവംബര്‍ 2019 (2018 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍) അപേക്ഷകള്‍ ഫൈനില്ലാതെ 25 വരേയും ഫൈനോടെ 27 വരേയും ഫീസടച്ച് മാര്‍ച്ച് 1 വരെ സമര്‍പ്പിക്കാം. അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. റഗുലര്‍ പരീക്ഷ, നവംബര്‍ 2019 (2017 പ്രവേശനം, പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ 15-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ്.സി. കൗണ്‍സിലിംഗ് സൈക്കോളജി ഏപ്രില്‍ 2017 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീവാല്വേഷന്‍ അപേക്ഷകള്‍ 25-നകം ലഭിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!