Section

malabari-logo-mobile

കാലിക്കറ്റില്‍ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

HIGHLIGHTS : Calicut University News,

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

കാലിക്കറ്റില്‍ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 21-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനറല്‍ വിഭാഗത്തിന് 420 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 175 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്‌ട്രേഷന്‍ സമയത്ത് ഒ.ടി.പി. വെരിഫിക്കേഷന്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിന്റേതോ സ്വന്തം മൊബൈല്‍ നമ്പറോ മാത്രമേ നല്‍കാവൂ. അപേക്ഷ പൂര്‍ത്തീകരിച്ചതിനു ശേഷം പ്രിന്റ്ഔട്ട് സൂക്ഷിക്കേണ്ടതാണ്. അപേക്ഷ പൂര്‍ത്തീകരിച്ചവര്‍ക്ക് അവസാന തീയതി വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്. തിരുത്തലുകള്‍ വരുത്തിയ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കണം. പ്രവേശന സമയത്ത് പ്രസ്തുത പ്രിന്റ്ഔട്ട് അനുബന്ധരേഖകള്‍ക്കൊപ്പം കോളേജില്‍ സമര്‍പ്പിക്കണം. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി, ഭിന്നശേഷി ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. അലേട്ട്‌മെന്റ്, പ്രവേശനം തുടങ്ങിയ വിവരങ്ങള്‍ അതാതു സമയത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക.

അഖിലേന്ത്യാ വാട്ടര്‍ പോളോ കാലിക്കറ്റ് ചാമ്പ്യന്മാര്‍
ഈ സീസണിലെ അഞ്ചാം കിരീടം

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വാട്ടര്‍ പോളോ പുരുഷവിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കിരീടം. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ കേരള യൂണിവേഴ്സിറ്റിയെ (15-13) പരാജയപ്പെടുത്തിയാണ് ആതിഥേയരായ കാലിക്കറ്റ്  കിരീടം നേടിയത്. ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കാലിക്കറ്റ് വാട്ടര്‍ പോളോ അഖിലേന്ത്യാ കിരീടം കരസ്ഥമാക്കുന്നത്. എം.ജി. യൂണിവേഴ്സിറ്റി കോട്ടയത്തെ 14-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തി കല്‍ക്കത്ത യൂണിവേഴ്സിറ്റി കൊല്‍ക്കത്ത മൂന്നാം സ്ഥാനം നേടി.   ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കാലിക്കറ്റിന്റെ അശ്വിന്‍ നേടി. ജെ.സി. മധുകുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ ടീം പരിശീലകരും എം. ആദര്‍ശ് മാനേജരുമാണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വിതരണം ചെയ്തു. ചടങ്ങില്‍ കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു. കാലിക്കറ്റ് സര്‍വകലാശാലക്ക് ഈ സീസണിലെ അഞ്ചാമത്തെ അഖിലേന്ത്യാ കിരീടമാണിത്. നേരത്തെ പുരുഷ വിഭാഗം ഫുട്ബോള്‍, വോളിബോള്‍, ഹാന്‍ഡ്ബോള്‍ എന്നിവയിലും വനിതാ വിഭാഗം ബേസ്ബോളിലും കാലിക്കറ്റ് കിരീടം ചൂടിയിരുന്നു.

ഫോട്ടോ- അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വാട്ടര്‍ പോളോ പുരുഷവിഭാഗം ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാലാ ടീമിന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ട്രോഫി സമ്മാനിക്കുന്നു.        പി.ആര്‍. 949/2022

പ്രത്യേക സെനറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ പ്രത്യേക സെനറ്റ് യോഗം 23-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ നടക്കും.

ഇലക്ട്രിസിറ്റി വര്‍ക്കര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇലക്ട്രിസിറ്റി വര്‍ക്കറുടെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1-ന് 26 വയസ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ 18-ന് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. സംവരണ വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കുന്നതാണ്. 18390 രൂപയാണ് പ്രതിമാസ ശമ്പളം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.       പി.ആര്‍. 951/2022

വിമന്‍ സ്റ്റഡീസ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിമന്‍ സ്റ്റഡീസ് വിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം13-ന് നടക്കും. യോഗ്യരായവര്‍ക്കുള്ള പ്രവേശന മെമ്മോ ഇ-മെയിലില്‍ അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 0494 2407366, 7339.

പരീക്ഷ

ജൂലൈ 11-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2022 സപ്ലിമെന്ററി പരീക്ഷ ആഗസ്ത് 1-നും മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 15-നും മൂന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 18-നും നടക്കും.

2021 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 26-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എം.ബി.എ. രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 13 വരെ നീട്ടി. 170 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

ബി.കോം. വൊക്കേഷണല്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം വര്‍ഷ അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഇലക്ട്രിസിറ്റി വര്‍ക്കര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇലക്ട്രിസിറ്റി വര്‍ക്കറുടെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1-ന് 36 വയസ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ 18-ന് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. സംവരണ വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കുന്നതാണ്. 18390 രൂപയാണ് പ്രതിമാസ ശമ്പളം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!