Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ ; മികവ് തെളിയിച്ചവരെ ആദരിക്കാന്‍ കാലിക്കറ്റിന്റെ പുരസ്‌കാര സമര്‍പ്പണം ഇന്ന്

HIGHLIGHTS : മികവ് തെളിയിച്ചവരെ ആദരിക്കാന്‍ കാലിക്കറ്റിന്റെ പുരസ്‌കാര സമര്‍പ്പണം  ബുധനാഴ്ച നടക്കും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കായി കാലിക്കറ്റ് ...

മികവ് തെളിയിച്ചവരെ ആദരിക്കാന്‍
കാലിക്കറ്റിന്റെ പുരസ്‌കാര സമര്‍പ്പണം  ബുധനാഴ്ച നടക്കും

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാര വിതരണച്ചടങ്ങ് ബുധനാഴ്ച നടക്കും. വൈകീട്ട് മൂന്നരക്ക് ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മദ്രാസ് ഐ.ഐ.ടി. പ്രൊഫസറും പദ്മശ്രീ ജേതാവുമായ ടി. പ്രദീപ് മുഖ്യാതിഥിയാകും. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരില്‍ നിന്നായി 13 പേരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ഗവേഷണ ഡയറക്ടര്‍ ഡോ. ബേബി ഷാരി അറിയിച്ചു. ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പ് നേടിയ ബോട്ടണി പഠനവകുപ്പിലെ ഗവേഷണ വിദ്യാര്‍ഥിനി എം.എസ്. അമൃത, മലയാളം പഠനവകുപ്പില്‍ നിന്നുള്ള വടംവലി കായിക താരം പി.വി. അര്‍ച്ചന, ചെതലയം ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍ നിന്ന് റിപ്പബ്ലിക് ദിന പരേഡിനായി തിരഞ്ഞെടുക്കപ്പെട്ട സി.കെ. സുനീഷ് എന്നിവരാണ് വിദ്യാര്‍ഥികള്‍. സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഡോ. എം.വി. നാരായണന്‍ (പ്രൊഫസര്‍ ഇംഗ്ലീഷ്), ശാസ്ത്രജ്ഞരുടെ ലോകറാങ്കിങ്ങില്‍ ഇടം നേടിയ ഡോ. എം.ടി. രമേശന്‍ (അസോ. പ്രൊഫ. കെമിസ്ട്രി), കണ്ടുപിടിത്തങ്ങളുടെ പ്രായോഗികവത്കരണത്തിലൂടെയും പേറ്റന്റ് നേടിയും ശ്രദ്ധേയനായ ഡോ. സി. ഗോപിനാഥന്‍ (അസോ. പ്രൊഫ., ബയോടെക്നോളജി), കാര്‍ഷിക-ഗാര്‍ഹികാവശ്യങ്ങള്‍ക്കായി ഉപകരണങ്ങള്‍ വികസിപ്പിച്ച ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ (അസി. പ്രൊഫ., ഫിസിക്സ്), സര്‍വകലാശാലാ കാമ്പസ് ഭൂമിയുടെ സൗന്ദര്യവത്കരണത്തിന് പിന്നില്‍ പ്രയത്നിച്ച ഡോ. എ.കെ. പ്രദീപ് (അസി. പ്രൊഫ. ബോട്ടണി), സാമ്പത്തിക സഹായമുള്ള ഏറ്റവും പ്രോജക്ടുകള്‍ നേടിയ ഡോ. സി.ഡി. സെബാസ്റ്റ്യന്‍ (അസോ. പ്രൊഫ., സുവോളജി) എന്നിവരാണ് അധ്യാപകര്‍. കലാ സാംസ്‌കാരിക മേഖലയില്‍ നിന്നായി അജിഷ് ഐക്കരപ്പടി, സന്തോഷ് മിത്ര എന്നിവരും വനവത്കരണത്തിന് സംഭാവനകള്‍ നല്‍കിയ ടി.പി. അസ്സന്‍ കുട്ടിയുമാണ് ജീവനക്കാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍. ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് സി.ഡി.എം.ആര്‍.പിക്കും പുരസ്‌കാരമുണ്ട്.

sameeksha-malabarinews

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്

രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷ ജനുവരി 5-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

സര്‍വകലാശാലാ പഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷ ജനുവരി 5-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള സെന്ററുകളിലെ എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2017 സപ്ലിമെന്ററി പരീക്ഷകള്‍ 21-നും ജനുവരി 2018 സപ്ലിമെന്ററി പരീക്ഷകള്‍ 22-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 11 വരെ അപേക്ഷിക്കാം.

ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ ശില്‍പശാല

ഊര്‍ജകിരണ്‍ 2022-ന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ ശില്‍പശാല നടത്തി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.എം.സി. വിഷയ വിദഗ്ധന്‍ പി. സാബിര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.  മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.എം. സുഹറാബി, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ജമീല, വൈസ്. പ്രസിഡണ്ട് കെ.പി. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. ബിന്ദു, തേഞ്ഞിപ്പലം പഞ്ചായത്ത് വൈസ്പ്രസിഡണ്ട് മിനി, അഞ്ചാം വാര്‍ഡ് മെമ്പര്‍ ധനജ് ഗോപിനാഥ്, പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നാരായണി, യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് കെ.എഫ് മനോജ്, ആര്‍.എസ്. പണിക്കര്‍, ആര്‍ ശ്രീലത എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!