സൗദിയിൽ 5 മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങി

സൗദിയിൽ 5 മുതൽ 11 വരെ പ്രായത്തിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകുന്നത് ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ സുരക്ഷയ്ക്കും കോവിഡ വകഭേദങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനുമാണ് പുതിയ തീരുമാനം.

5 മുതൽ 11 വയസ്സുള്ള കുട്ടികളിൽ ബാധിക്കാൻ കൂടുതൽ സാധ്യത ഉള്ളവർക്ക് മുൻഗണന നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

5 മുതൽ 11 വയസ്സ് വരെയുള്ള വർക്ക് കോവിഡ് വാക്സിൻ ഉടനെ നൽകുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top