സീനിയർ ഫിനാൻസ് ഓഫീസർ താത്കാലിക ഒഴിവ്
സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് സീനിയർ ഏ.ഒ ആയോ സംസ്ഥാന/ കേന്ദ്രമേഖല സ്ഥാപനങ്ങളിൽ നിന്ന് ഡി.ജി.എം/ ജി.എം (ഫിനാൻസ്) തലത്തിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്.
അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31ന് വൈകുന്നേരം അഞ്ച് മണി. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
മലപ്പുറം ജില്ലാ പഞ്ചായത്ത് – ഇ.ഗ്രാംസ്വരാജ് നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ബില്ലുകള്‍ ഇ.ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ തയ്യാറാക്കുവാനും ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റുമാരായി നിയമിക്കുന്നു. ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ഥികള്‍ സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്(ഡിസിപി)/ഡിപ്ലാമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27. അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 29ന് രാവിലെ 10.30ന് നടക്കും. ഫോണ്‍: 9961775333.
സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍ നിയമനം
മലപ്പുറം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പദ്ധതികളിലേക്ക് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, യോഗ ട്രെയിനര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ തസ്തികയിലേക്ക് ബി.എഡും ( എം.ആര്‍) യോഗ ട്രെയിനറിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ് യോഗ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 28ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍( ഹോമിയോ) നടക്കുന്ന ഇന്‍ര്‍വ്യൂയില്‍ തിരിച്ചറിയല്‍ രേഖ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അസലും സഹിതം ഹാജരാകണം. ജില്ലയില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. ഫോണ്‍: 9400166381, 9446456534.
നൈറ്റ് വാച്ച്മാന്‍
വളവന്നൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ നൈറ്റ് വാച്ച്മാന്‍ തസ്തികയിലേക്ക് എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 27ന് രാവിലെ 10ന് ആശുപത്രി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ 18-56 വയസ് പ്രായപരിധിയിലുള്ളവരും ഏഴാംക്ലാസ് പാസായവരുമായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0494 2977034.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



