Section

malabari-logo-mobile

മലബാറിന്റെ രുചിപ്പെരുമയുടെ കലവറയൊരുക്കി കഫേ കുടുംബശ്രീ

HIGHLIGHTS : Cafe Kudumbashree has prepared a storehouse of flavors of Malabar

കോഴിക്കോട്:ചിക്കന്‍ ചീറിപ്പാഞ്ഞതും പൊട്ടിത്തെറിച്ചതും ഉള്‍പ്പെടെ ഔഷധക്കൂട്ടുകളില്‍ കുളിച്ചിറങ്ങിയ കരിഞ്ചീരക കോഴി വരെ നീളുന്ന രുചിപ്പെരുമയുടെ കലവറയാണ് ബീച്ചില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാ സംരംഭകര്‍ക്കായി ഒരുക്കിയ എസ്‌കലേറ പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ കഫേ.

മലപ്പുറം ജനതാ കഫേയിലെ കരിഞ്ചീരക കോഴി ഇതിനകം തന്നെ രുചി പ്രേമികളുടെ ഇഷ്ടം നേടിക്കഴിഞ്ഞു. കേരളത്തിന് പുറത്തെ മേളകളിലും കരിഞ്ചീരക കോഴി ഇഷ്ട വിഭവങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചെന്ന് ജനതാ കഫേയിലെ നുസ്രത്തും ഖയറുന്നീസയും ഗീതയും ഒരേ സ്വരത്തില്‍ പറയുന്നു.

sameeksha-malabarinews

കോംബോ ഓഫറുകളാണ് കോഴിക്കോട് നിന്നുള്ള സൗപര്‍ണികാ ഗ്രൂപ്പ് ഭക്ഷണ പ്രേമികള്‍ക്ക് മുന്നില്‍ വെക്കുന്നത്. ചിക്കനും ബീഫും ഉള്‍പ്പെടുന്ന കോംബോകള്‍. ചിക്കന്‍ പൊട്ടിത്തെറിച്ചതിനൊപ്പം പത്തിരിയും ബട്ടൂരയും ചപ്പാത്തിയും സലാഡും. ബീഫിനൊപ്പവും ഇതെല്ലാം ലഭിക്കും. വിവിധ തരം പായസങ്ങളും ഡയറ്റ് ജ്യൂസുകളും ഭക്ഷ്യമേളയിലെത്തിയാല്‍ ആസ്വദിക്കാം. ഉന്നക്കായ ഉള്‍പ്പെടെയുള്ള മലബാറിന്റെ തനത് വിഭവങ്ങളും കറുത്തമ്മ കപ്പയും പരീക്കുട്ടി മീന്‍കറിയും മേളയിലുണ്ട്.

രുചിക്കൊപ്പം കണ്ണ് തള്ളുന്ന പേരുകളും കുടുംബശ്രീ വിഭവങ്ങളുടെ പ്രത്യേകതയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടേതാണ് ഫുഡ് സ്റ്റാളുകള്‍. മേളയില്‍ എത്തുന്നവര്‍ക്ക് കടല്‍ക്കാറ്റും കലാവിരുന്നും രുചി വൈവിധ്യവും ഒരുമിച്ചാസ്വദിച്ച് മടങ്ങാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!