ഓണനാളുകളില്‍ വിനോദ യാത്രയൊരുക്കി കോഴിക്കോട് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. ഓണാവധി മുന്നില്‍ കണ്ടുകൊണ്ടാണ് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 26 മുതല്‍ 31 വരെയുള്ള തിയ്യതികളിലായാണ് ഉല്ലാസ യാത്രകള്‍.
ആഗസ്റ്റ് 26 ന് രാവിലെ ഏഴിന് പുറപ്പെടുന്ന യാത്ര ആതിരപ്പള്ളി, വാഴച്ചാല്‍, മൂന്നാര്‍ എന്നിവടങ്ങളില്‍ സഞ്ചരിച്ച് ആഗസ്റ്റ് 28ന് തിരിച്ചെത്തും. സൈലന്റ് വാലിയിലേക്കും തുഷാരഗിരി, 900 കണ്ടി എന്നിവടങ്ങളിലേക്കും നെല്ലിയാമ്പതിയിലേക്കുമായി ആഗസ്റ്റ് 27 ന് മൂന്നു യാത്രകളാണ് ഒരുക്കിയിട്ടുള്ളത്.
ആഗസ്റ്റ് 29 ന് വാഗമണ്‍, കുമളി എന്നിവിടങ്ങളിലേക്കും 31-ന് വാഗമണ്‍, വേഗ യാത്രാപാക്കേജുമാണുള്ളത്. ബുക്കിംഗിന് 9544477954, 9846100728 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ജില്ലാ കോഡിനേറ്റര്‍: 9961761708.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




