Section

malabari-logo-mobile

മെഹ്ഫില്‍ ആസ്വാദകരുടെ മനം കവര്‍ന്ന് ഇംതിയാസ് ബീഗം

HIGHLIGHTS : Imtiaz Begum stole the heart of Mehfil fans

കോഴിക്കോട്: വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാ സംരംഭകര്‍ക്കായി ഒരുക്കുന്ന പ്രദര്‍ശന വിപണന മേള ‘എസ്‌കലേറ’യില്‍ അരങ്ങേറിയ മെഹ്ഫില്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. ഭൂമിയില്‍ നിന്നും ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.
‘പാര്‍വ്വണ ചന്ദ്രിക പകലിരുന്നുറങ്ങുന്ന ‘ എന്ന് തുടങ്ങുന്ന ഗാനത്തോടെ ആരംഭിച്ച സംഗീത സദസ്സില്‍ കാണികളുടെ ഇഷ്ട ഗാനങ്ങള്‍ ചോദിച്ചറിഞ്ഞാണ് ഇംതിയാസ് ബീഗം പോയകാലത്തിന്റെ സംഗീത മാധുര്യത്തിലേക്ക് കോഴിക്കോടിന്റെ കലാസ്വാദകരെ വീണ്ടുമെത്തിച്ചത്.

ആര്‍ദ്രമായ പ്രണയവും നൊമ്പരവും ചേര്‍ത്ത സംഗീതത്തിന്റെ മാസ്മരിക ലോകത്ത് ശ്രുതിമധുരമായ ശബ്ദവുമായി റാസാ ബീഗം ദമ്പതിമാരുടെ കുഞ്ഞു മകള്‍ സൈനുയും വേദിയിലെത്തി. നീയെറിഞ്ഞെ കല്ല് എന്ന പാട്ട് ആരാധകരുടെ ഖല്‍ബില്‍ പൂവിതള്‍ സ്പര്‍ശനമായി മാറ്റി.

sameeksha-malabarinews

റാസ ബീഗം സംഗീത ബാന്റ് ആരംഭിച്ച ശേഷം ആദ്യമായാണ് ഇംതിയാസ് ബീഗം ഒരു സദസ്സിന് മുന്നില്‍ ഗസല്‍ സംഗീതവുമായി എത്തുന്നത് എന്ന പ്രത്യേകതയും ‘എസ്‌കലേറ’ യുടെ വേദിക്കുണ്ടായിരുന്നു.

സമീല്‍ സിക്കാനിയുടെ തബലയും സല്‍മാന്റെ കീ ബോര്‍ഡും, സമീര്‍ ഉബായിയുടെ ഗിറ്റാറും, വിവേകിന്റെ വയലിനും താള വിസ്മയം തീര്‍ത്തപ്പോള്‍ പൂര്‍ത്തിയാവാത്ത പ്രണയം പോലെ ഒരിക്കല്‍ കൂടി കേള്‍ക്കാനും അനുഭവിക്കാനും കൊതിച്ച്, കോഴിക്കോട്ടെ ഗസല്‍ ആസ്വാദകര്‍ വേദി വിട്ട് മടങ്ങി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!