Section

malabari-logo-mobile

പെരിന്തല്‍മണ്ണയില്‍ ഡീസലുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു, പിന്നാലെ കിണറുകളില്‍ തീപിടുത്തം

HIGHLIGHTS : A tanker lorry carrying diesel overturned, followed by a fire in the wells

മലപ്പുറം: ഡീസലുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞതിനു പിന്നാലെ സമീപ പ്രദേശത്തെ കിണറുകളില്‍ തീപിടുത്തം. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്താണ് സംഭവം. ചീരട്ടാമല റോഡില്‍ പരിയാപുരത്ത് ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ഡീസല്‍ ലോറി മറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കിണറിനുള്ളില്‍ തീപിടുത്തമുണ്ടായത്. പരിയാപുരം കൊല്ലറേശ്ശുമറ്റത്തില്‍ ബിജുവിന്റെ വീട്ടിലെ കിണറ്റിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.

ഫയര്‍ഫോഴ്സും പൊലീസും സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. സമീപത്തെ സേക്രട് ഹാര്‍ട്ട് കോണ്‍വെന്റിലെ കിണറ്റിലും തീപിടിത്തമുണ്ടായി. മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാനായി സ്വിച്ചിട്ടപ്പോള്‍ കിണറിന്റെ ഉള്ളില്‍ തീപിടിത്തമുണ്ടാവുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. മുകളിലെ തീ അണയ്ക്കാനായെങ്കിലും അടിഭാഗത്തു തീകത്തുന്നുണ്ട്.

sameeksha-malabarinews

ബിജുവിന്റെ കിണറ്റിലെ ഡീസല്‍ കലര്‍ന്ന വെള്ളം ടാങ്കര്‍ ലോറിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ഇരുപതിനായിരം ലിറ്റര്‍ ഡീസല്‍ ടാങ്കര്‍ ലോറിയിലുണ്ടായിരുന്നു. ഇതിലെ ഭൂരിഭാഗം ഡീസലും അന്ന് ഒഴുകിയിരുന്നു. ഇതാണ് കിണറില്‍ തീപിടിക്കാന്‍ കാരണം എന്നാണ് അനുമാനം. എറണാകുളത്തുനിന്നു ഡീസലുമായി കൊണ്ടോട്ടിയിലേക്കു പോവുകയായിരുന്ന ടാങ്കര്‍ ലോറിയായിരുന്നു അപകടത്തില്‍ പെട്ടത്.

ചീരട്ടാമലയിലെ വ്യൂപോയിന്റിന് സമീപം 25 അടിയോളം താഴ്ചയിലേക്കായിരുന്നു ലോറി മറിഞ്ഞത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!