HIGHLIGHTS : Calicut University News; Dr. Satish C. Welcome to Raghavan Calicut
ഡോ. സതീശ് സി. രാഘവന് കാലിക്കറ്റില്‍ വരവേല്‍പ്പ്
കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവിഭാഗത്തില്‍ വിസിറ്റിങ് പ്രൊഫസറായി നിയമിതനായ ഡോ. സതീശ് സി. രാഘവന് പഠനവകുപ്പില്‍ വരവേല്‍പ്പ്. ആധുനിക ഗവേഷണ സാധ്യതകളും ഉന്നത പഠനാവസരങ്ങളും പരിചയപ്പെടുത്തി വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കാനാണ് ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ പ്രൊഫസറും ശാന്തി സ്വരൂപ് ഭട്നഗര്‍ പുരസ്‌കാര ജേതാവുമായ ഡോ. സതീശ് രാഘവന്‍ എത്തിയത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, പഠനവകുപ്പ് മേധാവി ഡോ. സി.ഡി. സെബാസ്റ്റിയന്‍, ഡയറക്ടറേറ്റ് ഓഫ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, ഡോ. ബിനു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


അന്താരാഷ്ട്ര ഫോക് ലോര്‍ ദിനാചരണം
പുതിയ കാലത്തിനനുസരിച്ച് ഫോക് ലോര്‍ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപകരിക്കുന്ന ഹ്രസ്വകാല കോഴ്സുകള്‍ തുടങ്ങണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഫോക്ലോര്‍ പഠനവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോക്ലോര്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോക്ലോര്‍ അക്കാദമി പോലുള്ളവയുമായി സഹകരിച്ച് ഇത്തരം കോഴ്സുകള്‍ പരിഗണിക്കാവുന്നതാണെന്നും വി.സി. അഭിപ്രായപ്പെട്ടു. ഫോക്ലോര്‍ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യന്‍ ലാംഗ്വേജസിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ പ്രമുഖ ഫോക്ലോറിസ്റ്റ് ഡോ. രാഘവന്‍ പയ്യനാട് മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണന്‍ കൊയ്യാല്‍ ഫോക്ലോര്‍ ദിന സന്ദേശം നല്‍കി. പഠനവകുപ്പ് മേധാവി ഡോ. സി.കെ. ജിഷ അധ്യക്ഷത വഹിച്ചു. ഡോ. വിജിഷ, ഡോ. സിനീഷ് വേലിക്കുനി എന്നിവര്‍ സംസാരിച്ചു. കടന്നമണ്ണ ശ്രീനിവാസന്‍ കളംപാട്ട് നടത്തി.
അറബിക് വിഭാഗം സുവര്‍ണ ജൂബിലി ലോഗോ ക്ഷണിച്ചു
സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടികള്‍ക്ക് അനുയോജ്യമായ ലോഗോ പൊതുജനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോകളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് പൊതുസമ്മേളനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ലോഗോ സപ്തംബര്‍ 3-നകം ഡോ. എ.ബി. മൊയ്തീന്‍കുട്ടി, കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗം മേധാവി, കാലിക്കറ്റ് സര്‍വകലാശാല പി.ഒ. എന്ന വിലാസത്തില്‍ ലഭിക്കണം.
അവാര്‍ഡ് ദാനവും അനുസ്മരണ സമ്മേളനവും
കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗവും കണ്ണൂര്‍ ഡോ. ടി.പി. സുകുമാരന്‍ സ്മാരക സമിതിയും ചേര്‍ന്ന് ഡോ. ടി.പി. സുകുമാരന്‍ അവാര്‍ഡ് ദാനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കുന്നു. 23-ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍
കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക പഠനവിഭാഗത്തിന്റെ കീഴില്‍ സ്‌കൂള്‍ കായികതാരങ്ങള്‍ക്കായി വിവിധ കായിക ഇനങ്ങളില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ വോളിബോള്‍, ബാഡമിന്റണ്‍, ഖോ-ഖോ, സ്വിമ്മിംഗ്, കബഡി, ഹാന്റ് ബോള്‍, സോഫ്റ്റ് ബോള്‍ അക്കാഡമികളാണ് ആരംഭിക്കുന്നത്. സര്‍വകലാശാലയിലെ പ്രഗത്ഭരായ പരിശീലകരാണ് അക്കാദമിക്ക് നേതൃത്വം നല്‍കുന്നത്. അക്കാദമി പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ സപ്തംബര്‍ 9-ന് രാവിലെ 9 മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കായികപഠന വിഭാഗവുമായി ബന്ധപ്പെടുക. ഫോണ്‍ 7907656265, 9656629953, 9567664789.
എം.ബി.എ. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. സപ്തംബര്‍ 15-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പ്രവേശന വിഭാഗം വെബ്‌സൈറ്റ് വഴി ലേറ്റ് ഫീയോടു കൂടി അപേക്ഷിക്കണം. കെ.മാറ്റ്, സി.മാറ്റ്, കാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ. രജിസ്റ്റര്‍ ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കോളേജ്/സെന്ററുകളുമായി ബന്ധപ്പെടുക.
എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ സുല്‍ത്താന്‍ ബത്തേരി സെന്ററില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സിന് ഓപ്പണ്‍-1, എസ്.സി.-1, എസ്.ടി.-1, മുസ്ലീം-1, എല്‍.സി.-1, എന്നീ ഒഴിവുകളുണ്ട്. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ളവര്‍ 25-ന് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9495610497.
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്റര്‍ സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് ഐ.ഡി.യുള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം 25-ന് രാവിലെ 11 മണിക്ക് ഹാജരാകണം. സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 9745644425, 9946623509, 9846622908.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം സപ്തംബര്‍ 5-ന് തുടങ്ങും.
എസ്.ഡി.ഇ. 2017-18 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി.എ. മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 20-നും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 6-നും തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. പോളിമര്‍ കെമിസ്ട്രി, ഹെല്‍ത് ആന്റ് യോഗ തെറാപ്പി നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.