Section

malabari-logo-mobile

21 മുതൽ വീണ്ടും ബസ് സമരം

HIGHLIGHTS : Bus strike again from 21st

കൊച്ചി : ഈ മാസം 21 മുതൽ ബസ് സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി. വിദ്യാർഥികളുടെ ബസ് നിരക്കിൽ വർധന വരുത്തണമെന്നും കോവിഡ് കാലത്തെ വാഹനനികുതി പൂർണമായി ഒഴിവാക്കുകയും ചെയ്യണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാർഥികളുടെ യാത്ര നിരക്ക് ആറു രൂപയും മിനിമം ചാർജ് 12 രൂപയും ആക്കി വർധിപ്പിക്കണമെന്നുമാണ് ആവശ്യം.

കഴിഞ്ഞ മാസം എട്ടു മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിൻവലിച്ചിരുന്നു. പതിനെട്ടാം തീയതിക്കകം ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരമുണ്ടാകുമെന്ന് വാഗ്ദാനം നൽകിയെങ്കിലും വാക്കുപാലിച്ചില്ല എന്ന് ബസ് ഉടമകൾ പറയുന്നു. ഒരു മാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനം വരാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് വീണ്ടും സംഘടനകളുടെ തീരുമാനം.

sameeksha-malabarinews

നിലവിലുള്ള ഇന്ധനവിലയിൽ ബസ്സുകൾ നിരത്തിലിറക്കാൻ ആവാത്ത സാഹചര്യമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!