സോഫ്റ്റ് ബേസ് ബോൾ താരങ്ങൾക്ക് താനൂർ പ്രസ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബ് സ്വീകരണം നൽകി

താനൂർ: നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത താനൂരിലെ താരങ്ങൾക്ക് താനൂർ പ്രസ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.

താനൂർ പ്രസ് റിപ്പോർട്ടേഴ് ക്ലബ്ബ് പ്രസിഡണ്ട് അഫ്സൽ കെ പുരം അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി അനുമോദന പ്രസംഗം നടത്തി. താരങ്ങൾക്ക് ഉപഹാര സമർപ്പണം കെ.എൻ മുത്തുകോയ തങ്ങളും, എം കെ ബി മുഹമ്മദും ചേർന്ന് നിർവഹിച്ചു.

പരിശീലകൻ അസി. പ്രൊഫസർ ഹംസ, ക്യപറ്റൻ എം സാന്ദ്ര എന്നിവർ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി പി പ്രേമനാഥൻ സ്വാഗതവും വി.പി ശശികുമാർ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top