Section

malabari-logo-mobile

ഒമ്പതാം തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർ ബി ഐ

HIGHLIGHTS : Interest rates remain unchanged for the ninth time; RBI

മുംബൈ : തുടർച്ചയായി ഒൻപതാം തവണയും നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് നാലു ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവും ആയി തുടരും.
നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജി.ഡി.പി വളർച്ച 9.5 ശതമാനത്തിൽ തന്നെ നിലനിർത്തി. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ വളർച്ച അനുമാനം 6.8 ശതമാനത്തിൽ നിന്ന് 6.6 ശതമാനമാക്കി കുറച്ചു.

അടുത്ത കലണ്ടർ വർഷത്തിൽ രണ്ടാം പാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25 ശതമാനം കൂട്ടിയേക്കും എന്നാണ് വിലയിരുത്തൽ 2002 സാമ്പത്തികവർഷം അവസാനത്തോടെ നിരക്ക് 4.50 ശതമാനം ആകും. റിവേഴ്സ് റിപ്പോ നിരക്കിലും സമാനമായ വർധന പ്രതീക്ഷിക്കാം. അതോടെ അടുത്ത വർഷം മധ്യത്തോടെ വായ്പാ നിക്ഷേപ പലിശകൾ വർധിക്കും. നടപ്പ് സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 5.3 ശതമാനം ആയിരിക്കുമെന്ന് ഗവർണർ ശക്തികാന്തദാസ് വ്യക്തമാക്കി. മൂന്നാം പാദ വാർഷികത്തിൽ പണപ്പെരുപ്പം 5.1 ശതമാനവും നാലാം പാദ വാർഷികത്തിൽ 5.7 ശതമാനവും ആയിരിക്കുമെന്നാണ് അനുമാനം.

sameeksha-malabarinews

മൈക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുകയാണ് ഇത്തവണ മോണിറ്റർ സമിതി യോഗം ചേർന്നത്.

വിലക്കയറ്റ ഭീഷണി നിലനിൽക്കുന്ന ഇത്തവണ മുതൽ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആർബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു.

നടപ്പ് സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ പ്രതീക്ഷയേക്കാൾ ഉയർന്ന വളർച്ച രേഖപ്പെടുത്തിയതും മറ്റു സാമ്പത്തിക സൂചകങ്ങൾ അനുകൂലമായതും അതിന് അടിവരയിട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!