നീലഗിരിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; അപകടത്തില്‍പ്പെട്ടത് ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍;4 മരണം

ചെന്നൈ: തമിഴ് നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഹപ്രവര്‍ത്തകര്‍ സഞ്ചരിച്ച ഹെലിക്കോപ്റ്ററാണ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ട്. 14 പേര്‍ ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സൈനിക മേധാവി ബിപിന്‍ റാവത്തിനെ ഉള്‍പ്പെടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

അപകടത്തില്‍ നാലുമൃതദേഹങ്ങള്‍ ലഭിച്ചതായാണ് വിവരം.

തമിഴ്‌നാട്ടിലെ ഊട്ടി കൂനൂരിന് സമീപാണ് ഹെലികോപ്ടര്‍ പറക്കുന്നതിനിടെ തകര്‍ന്നു വീണത്. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെട്ടതായാണ് വിവരം. അഞ്ച് പേര്‍ ബിപിന്‍ റാവത്തിന്റെ പേഴ്‌സണ്‍ സ്റ്റാഫ് ആണെന്നാണ് വിവരം.

വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

 

Share news
error: Content is protected !!
Scroll to Top